വിധി കര്‍ത്താക്കളെ സ്വാധീനിച്ച് ഫലങ്ങള്‍ അട്ടിമറിച്ചതായി പരാതി
പാലക്കാട്: വിധി കര്‍ത്താക്കളെ സ്വാധീനിച്ച് മത്സരഫലങ്ങള്‍ അട്ടിമറിച്ചതായി വിജിലന്‍സിന് പരാതി. ചിറ്റൂരിലെ നൃത്താധ്യപകനും നൃത്ത വിഭാഗത്തില്‍ മത്സരിച്ച വിദ്യാര്‍ഥിനിയുടെ പിതാവുമായ പി ബാബുവാണ് ഇന്നലെ രാവിലെ കലോത്സവങ്ങള്‍ തുടങ്ങുന്നതിന് മുമ്പായി പാലക്കാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. പാലക്കാട്ടെ പ്രസിദ്ധനായ ന്യത്ത അധ്യാപകന്റെ നേത്യത്വത്തില്‍ പ്രോഗ്രാം കമ്മിറ്റിയിലെ അധ്യാപകന്‍ മുഖേന വിധി കര്‍ത്താക്കളെ സ്വീധീനിച്ച് പണവും മറ്റു വാഗ്ദാനങ്ങളും നല്‍കി മത്സരഫലങ്ങള്‍ തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാക്കിയതായാണ് പരാതി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പാലക്കാട്ടെ ന്യത്ത അധ്യാപകന്‍ തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ പ്രോഗ്രാം കമ്മിറ്റിയിലെ അധ്യാപകനെ സ്വീധീനിച്ചാണ് അട്ടിമറി നടത്തിയതെന്നും മത്സരം തുടങ്ങുന്നതിന് മുമ്പായി തന്നെ ഇയാള്‍ വിജയികളെ പ്രഖ്യാപിച്ച് രക്ഷിതാക്കളില്‍ നിന്നും മറ്റും വന്‍തുക കൈക്കൂലിയായി വാങ്ങിയതായും പരാതിയില്‍ പറയുന്നു. കുച്ചിപ്പടി, മോഹിനിയാട്ടം, ഭരതനാട്യം,കേരള നടനം,
നാടോടി നൃത്തം, തുടങ്ങിയ ഇനങ്ങളില്‍ കൈക്കൂലി മുഖേന സമ്മാനം നേടുന്ന കുട്ടികളുടെ പേരു വിവരങ്ങളും ചേര്‍ത്ത പരാതിയാണ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് വിജിലന്‍സിന് നല്‍കിയിരുന്നത്. ഉച്ചക്ക് ശേഷം ഫലങ്ങള്‍ വന്നപ്പോള്‍ താന്‍ വിജിലന്‍സിന് കൊടുത്ത ലിസ്റ്റ് പ്രകാരമാണ് സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതെന്ന് പരാതിക്കാരന്‍ പറഞ്ഞു. പ്രോഗ്രാം കമ്മിറ്റിയിലെ അധ്യാപകനെ കരിമ്പട്ടികയില്‍ സര്‍ക്കാര്‍ പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരനായ ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."