HOME
DETAILS
MAL
കുത്തിയതോട്ടില്‍ ആധാര്‍ ലിങ്ക് ചെയ്യാന്‍ സംവിധാനമില്ല; ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ വലയുന്നു
backup
July 29 2017 | 19:07 PM
തുറവൂര്‍: കുത്തിയതോട് ടെലിഫോണ്‍ എക്സ്ചേഞ്ചിലെ കസ്റ്റമര്‍ വിഭാഗത്തില്‍ ബി.എസ്.എന്‍.എല്‍. മൊബെല്‍ ഫോണും ആധാര്‍ കാര്‍ഡും തമ്മില്‍ ലിങ്കുചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. ഇവിടെയുള്ളവര്‍ അരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലുള്ള കസ്റ്റമര്‍ സെന്റുകളില്‍ പോയി ലിങ്ക് ചെയ്യേണ്ട ദയനിയ സ്ഥിതിയാണ്.
കുത്തിയതോട് ടെലിഫോണ്‍ കസ്റ്റമര്‍ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതാണ് ഇവിടെ ലിങ്ക് ചെയ്യുന്നതിനുള്ള സംവിധാനമില്ലാത്തതിന് കാരണമെന്ന് അറിയുന്നു.
ജനകീയാവശ്യം പരിഗണിച്ച് എത്രയംവേഗം കുത്തിയതോട് ബി.എസ്.എന്‍.എല്‍.കസ്റ്റമര്‍ വിഭാഗത്തില്‍ അധാര് ലിങ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."