തുറവൂര്‍ റ്റി.ഡി റോഡില്‍ കൈയേറ്റം വര്‍ധിക്കുന്നു; കാല്‍നടക്കാര്‍ അപകട ഭീഷണിയില്‍
തുറവൂര്‍: തുറവൂര്‍ റ്റി.ഡി.റോഡില്‍ നിന്നും കിഴക്കോട്ട് തുറവൂര്‍ കവല വരെയുള്ള റോഡിന്റെ വടക്ക് ഭാഗത്തു കൈയേറ്റം വര്‍ധിക്കുന്നു. ഇവിടെ ധാരാളം പേര് റോഡിന്റെ സ്ഥലങ്ങള്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിച്ച് കച്ചവട സ്ഥാപനങ്ങള്‍ നടത്തിവരുകയാണ്.
റോഡിന്റെ വീതി കണക്കിലുള്ളതിനെക്കാള് ഇപ്പോള്‍ കുറവാണ്. കെ.എസ്.ആര്.റ്റി.സി.ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ ധാരാളം വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ഈ റോഡ് ഇപ്പോള്‍ കാല്‍നടക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഫുട്പാത്തുകള്‍ പലരും കൈവശപ്പെടുത്തിയാണ് അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പല തവണ റോഡ് കൈയേറി കെട്ടിടം നിര്‍മിച്ചിരിക്കുന്ന വിവരം പൊതുമരാമത്ത് വിഭാഗം റോഡ് അധികൃതരെ രേഖാമൂലം അറിയിച്ചിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു.
ഇനിയെങ്കിലും തുറവൂര്‍ റ്റി.ഡി.റോഡില്‍ നിന്നും തുറവൂര്കവല വരെ കൈയേറി അനധികൃത കെട്ടിടം നിര്‍മിച്ച് കച്ചവട സ്ഥാപനങ്ങള്‍ നടത്തുവരെ ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."