പ്രധാന ട്രെയിനുകള്‍ ഷൊര്‍ണൂരിന് നഷ്ടമാകുന്നു: പ്രതിഷേധം വ്യാപകം
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വീണ്ടും പ്രക്ഷോഭത്തിന്റെ കാഹളമുയരുന്നു. ഷൊര്‍ണൂരിലൂടെ വന്നു പോയി കൊണ്ടിരിക്കുന്ന അഞ്ചു ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണൂരിന് നഷ്ടപെടുന്നതാണ് ഷൊര്‍ണൂരിനെ വീണ്ടും പ്രക്ഷോഭത്തിലേക്ക് എത്തിക്കുന്നത്. ഏപ്രില്‍ മുതലാണ് ഈ ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ വരാതെ ലിങ്ക് വഴി കടന്നു പോകുന്നത്. സംസ്ഥനത്തെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനായ ഷൊര്‍ണൂരിന് ട്രെയിനുകള്‍ നഷ്ടപെടുന്നതുവഴി മലബാര്‍ യാത്രക്കാരുടെ യാത്ര ദുരിതം ഇരട്ടിക്കും.പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറിക്കു വേണ്ടി വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭം നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് റെയില്‍വേയുടെ പ്രഹരം.
ഗോരഖ്പൂര്‍ തിരുവനന്തപുരം, ബറൂണി എറണാകുളം ഇന്‍ഡോര്‍ തിരുവനന്തപുരം, കോര്‍ബ തിരുവനന്തപുരം, ധന്‍ബാദ് ആലപ്പുഴ എന്നീ ദീര്‍ഘദൂര എക്സ്പ്രസ് ട്രെയിനുകളാണ് ഏപ്രില്‍ മാസം മുതല്‍ ഷൊര്‍ണൂരില്‍ വരാതെ പോകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗ്ളുരു കന്യാകുമാരി ഐലന്റ് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണൂരിന്റ കിഴക്കു മാറിയുള്ള ഭാരതപ്പുഴ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചരുന്നു. ഇത് ഷൊര്‍ണൂരിനും പ്രത്യേകിച്ച് മലബാര്‍ യാത്രക്കാര്‍ക്കും ഏറെ ഗുണം ലഭിച്ചിരുന്നു. എന്നാല്‍ റെയില്‍വേ അധികാരികള്‍ ഭാരതപ്പുഴ സ്റ്റേഷനില്‍ അനുവദിച്ച സ്റ്റോപ്പ് പിന്‍വലിക്കുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."