അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ധര്‍ണ നടത്തി
ആലപ്പുഴ: അറബി ഉള്‍പ്പെടെയുള്ള ഭാഷാധ്യാകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എ.എ ഷുക്കൂര്‍ എക്സ് എം.എല്‍.എ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ആലപ്പുഴ ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ പിരിച്ചുവിടുന്നതിന് പകരം മുന്‍കാലങ്ങളിലെപ്പോലെ പുനര്‍വിന്യസിപ്പിക്കാനും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില് ഭാഷകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും പാര്‍ട്ട്ടൈം അധ്യാപകര്‍ക്ക് പി.എഫ് അനുവദിക്കണമെന്നും പ്രൈമറി സ്കൂളുകളില്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് തസ്തിക അനുവദിക്കണമെന്നും അധ്യാപക പാക്കേജില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കണമെന്നും കെ എ ടി എഫ് പ്രതിനിധിയെ കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.പി.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസല്‍, നവാസ് പാനൂര്‍, സി.എസ് ഷിഹാബുദ്ദീന്, അഷ്റഫ്, എസ് അഹമ്മദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."