പ്രളയം പഠിപ്പിച്ച പാഠം ഓര്‍മിപ്പിച്ച് നാടകവേദി
പാലക്കാട്: അറബി സാഹിത്യോത്സവ വേദികളില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികളുടെ നാടകമത്സരങ്ങളില്‍ പ്രളയവും രക്ഷാപ്രവര്‍ത്തനങ്ങളും പ്രമേയമാക്കി നാടകം തീര്‍ത്ത് കുട്ടികള്‍. പേഴുംങ്കര മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്ന് കയറ്റവും പ്രളയവും രക്ഷാപ്രവര്‍ത്തനങ്ങളും പ്രമേയമാക്കി നാടകം ഒരുക്കിയത്. ആധുനിക ലോകത്തില്‍ മൊബൈല്‍ ഫോണിന്റെയും ഇന്റെര്‍നെറ്റിന്റെയും കുടുംബ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റവും അതിന്‍മൂലമുണ്ടാകുന്ന് പ്രശ്‌നങ്ങളും ചിത്രീകരിക്കുന്ന നാടകങ്ങളായിരുന്നു ഏറെയും. പ്ലാസ്റ്റിക് ഉപയോഗങ്ങളും കുടിവെള്ള പ്രശ്‌നങ്ങളും നാടകങ്ങില്‍ പ്രതിഫലിച്ചു. ശബരിമല വിഷയങ്ങളും സമകാലീന സംഭവങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് കാഴ്ചക്കാരെ കോരിത്തരിപ്പിച്ച പ്രകടനങ്ങളും അരങ്ങേറി. താരതമ്യേനെ ശരാശരി പ്രകടനങ്ങളാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്. വേദി സജ്ജീകരണങ്ങള്‍ക്കായി മത്സരാര്‍ഥികള്‍ സമയം കൂടുതലായി ഉപയോഗിച്ചത് മത്സര സമയം നീളാനിടയാക്കി. പൊതുവെ വിവാദങ്ങളും തര്‍ക്കങ്ങളുമില്ലാത്ത അന്തരീക്ഷത്തിലായിരുന്നു നാടകങ്ങള്‍ പുരോഗമിച്ചത്. ബി.ഇ.എം എച്ച്.എസ്.എസ് ഓപണ്‍ സ്റ്റേജില്‍ ഒരുക്കിയ വി.ടി ഭട്ടതിരിപ്പാട് വേദി 13ലാണ് നാടക മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. താരതമ്യേനെ കാണികളുടെ പങ്കാളിത്തം കുറവായിരുന്ന സദസില്‍ മത്സരാര്‍ഥികളും അധ്യാപകരും മാത്രമായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. 12 ടീമുകളാണ് നാടകമത്സരത്തല്‍ മാറ്റുരച്ചത്.
വേദിയില്‍ ചൂടേറിയ നാടകങ്ങള്‍ സദസിനെ തണുപ്പിച്ച് അരയാല്‍
അറബി സാഹിത്യോത്സവം നടന്ന ബി.ഇ.എം എച്ച്.എസ്.എസ് ഓപണ്‍ സ്റ്റേജില്‍ ഒരുക്കിയ വി.ടി ഭട്ടതിരിപ്പാട് വേദി 13ന് അടുത്ത് നില്‍ക്കുന്ന വലിയ അരയാലാണ് സദസിന് തണലായത്. ചൂടുകൂടിയ നട്ടുചയ്ക്കും സദസില്‍ കാണികളുടെ പങ്കാളിത്തം കുറക്കാതെ ഒരു പരിതിവരേയും പിടുച്ചിരുത്തിയത് ഈ അരയാലായിരുന്നു. കലോത്സവത്തിന്റെ ക്ഷീണവും അലസതയും അകറ്റാന്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അപയം തേടിയത് ഇവുടത്തിലായിരുന്നു.
അറബി സാഹിത്യോത്സവ പ്രസംഗ വേദിയിലും പ്രമേയം പ്രളയം തന്നെ. പ്രളയകാലത്ത് മലയാളികള്‍ അനുഭവിച്ച ദുരിതങ്ങളും പ്രയാസങ്ങളും എല്ലാം നഷ്ടപ്പെട്ടവരുടെ നിസഹായാവസ്തയും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മത്സ്യ തൊഴിലാളികളേയും ജാതി മത ഭേദമന്യേ പരസ്പരം സഹായിച്ചതും കുട്ടികള്‍ പ്രഭാഷണ പ്രമേയമാക്കി.
പ്രളയ സമയത്തുണ്ടായിരുന്ന സൗഹാര്‍ദ്ദവും സഹകരണവും പ്രളയാനന്തരം മലയാളികള്‍ക്ക് കൈമേഷം വന്നുവെന്നുമാണ് മത്സരാര്‍തികളുടെ ഭൂരിപക്ഷാഭിപ്രായം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര സ്‌കൂളിലെ ടി.കെ നുസ്ഹ എ ഗ്രേടോടെ ഒന്നാം റാങ്കും, ജി.വി.എച്ച്.എസ്.എസ് കൊപ്പം സ്‌കൂളിലെ ഇ. മിസ്‌ന അബ്ദുള്‍ കരീം എ ഗ്രേടോടെ രണ്ടാം റാങ്കും, പി.ടി.ബി.എസ്.എച്ച്.എസ് അടക്കാപ്പുത്തൂര്‍ സ്‌കൂളിലെ ഒ.കെ ഫാത്തിമ നുഫൈല എ ഗ്രേടോടെ മൂന്നാം റാങ്കും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."