HOME
DETAILS
MAL
പകര്‍ച്ച പനി: ബോധവല്കരണവുമായി വിദ്യാര്‍ഥികള്‍
backup
July 29 2017 | 19:07 PM
പൂച്ചാക്കല്‍: 'പകര്‍ച്ചവ്യാധിയുള്ള സമൂഹം നാടിന് അപമാനം' എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്.
പാണാവള്ളി തളിയാപറമ്പ് ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥികളാണു സ്കൂളിന് സമീപത്തെ നൂറോളം വീടുകളിലായി ഡെങ്കിപ്പനി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഡെങ്കിപ്പനി സംബന്ധിച്ച് എല്ലാ വീടുകളിലും ലഘുലേഖ നല്‍കും. വിദ്യാര്‍ഥികള്‍ തന്നെ വീട്ടുകാരോടു കാര്യങ്ങള്‍ വിശദീകരിക്കും.
വീട്ടുകാരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും വീട്ടുപരിസരത്തെ മാലിന്യം കണ്ടാല്‍ അവ നീക്കം ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും. സ്കൂള്‍ പ്രഥമാധ്യാപിക സി.എം. വിമല, പി.വി. ജോര്‍ജ്, സോണി പവേലില്‍, ജി. ധന്യ സുനില്‍, വിദ്യാര്‍ഥി പ്രതിനിധികളായ അര്‍ച്ചന അനില്‍കുമാര്‍, എസ്. ആദിശങ്കരന്, അനാമിക ഷിബു, ആദിത്യകൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."