വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കണം: എ.ഐ.എസ്.എഫ്
ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് എ ഐ എസ് എഫ് 48 ാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രവേശന സമയങ്ങളില്‍ മാത്രം മുളയ്ക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വലിയ വിദ്യാഭ്യാസ കച്ചവടമാണ് ലക്ഷ്യം വെയ്ക്കുന്നത്.
വിദ്യാര്‍ഥികളില്‍ നിന്നും കോളജുകളുടെ അന്വേഷണ സമയത്ത് തന്നെ സര്‍ട്ടിഫിക്കറ്റ് വാങ്ങിവെയ്ക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പഠിക്കുവാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും വലിയ തുകയാണ് പിടിച്ചുവാങ്ങുന്നത്.
വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് ഇത്തരത്തില്‍ യാതൊരു രേഖകളും നല്‍കാതെ വാങ്ങിവെയ്ക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ഇത്തരക്കാരെ നിയന്ത്രിക്കുവാന്‍ യാതൊരു നടപടിയും അധികാരികള്‍ കൈക്കൊള്ളുന്നില്ല. കോളജുകളിലെ നിലവിലെ ഫീസിനേക്കാള്‍ ഉയര്‍ന്ന ഫീസും സര്‍വ്വീസ് ചാര്‍ജ്ജും അടക്കം വന്‍തുകകളാണ് ഇത്തരം സ്ഥാപനങ്ങള്‍ വാങ്ങുന്നത്. നിരവധി അഡ്മിഷന് തട്ടിപ്പുകള്‍ കേരളത്തില്‍ നടക്കുമ്പോഴും ഇത്തരം സ്ഥാപനങ്ങളെപ്പറ്റിയുള്ള പരിശോധനകള്‍ നടക്കുന്നില്ല . ആയതിനാല്‍ ഇത്തരം വിദ്യാഭ്യാസ കണ്സള്ട്ടന്സികളിലെ തട്ടിപ്പുകാരെ നിയന്ത്രിക്കണമെന്ന് എ ഐ എസ് എഫ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റായി കെ എസ് ഷിയാദിനെയും സെക്രട്ടറിയായി എം കണ്ണനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എ എം ആര്യ, ബിജോ ബാബു, ആര് രഞ്ജിത്ത് (വൈസ് പ്രസിഡന്റുമാര്‍), സമീര്‍ റോഷന്, വി ടി വിഷ്ണു, എസ് വിപിന്‍ദാസ്, വിഷ്ണു ചിത്രന് (ജോയിന്റ് സെക്രട്ടറിമാര്‍), ബ്രൈറ്റ് എസ് പ്രസാദ്, പി എ അമല്‍, അനന്തകൃഷ്ണന്, വിഷ്ണു എം എസ്, അനന്തുശിവന്, യു അമല്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."