ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു
രിപ്പാട്: കാര്‍ത്തികപ്പള്ളി മഹാദേവികാട്ട് ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തില്‍ അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു.
പുളിക്കീഴ് പാലത്തിന് വടക്കുഭാഗം വാര്യങ്കാട് ജംഗ്ഷനില്‍ വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു അക്രമം.
മഹാദേവികാട് സുധി ഭവനത്തില്‍ സുധി (28), സോജന് നിവാസില്‍ സോജന് (32), ഉദേഷ് ഭവനത്തില്‍ വിജേഷ് (30), കാക്കച്ചിറയില്‍ സൂരജ് (19), പ്രവീണ്‍ (25) എന്നിവര്‍ക്കാണ് കുത്തേറ്റത്. സോജന്, സൂരജ്, വിജേഷ് എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജിലും മറ്റ് രണ്ടുപേരെ ഹരിപ്പാട് താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സോജന്, സൂരജ്, വിജേഷ് എന്നിവര്‍ക്ക് തോളിനും വയറിനും മുഖത്തുമാണ് കുത്തേറ്റിരിക്കുന്നത്. തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വണ്ടി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്നും രാഷ്ട്രീയമായ തര്‍ക്കമല്ലെന്നും പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."