HOME
DETAILS
MAL
സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു
backup
November 29 2018 | 12:11 PM
ദമാം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആശീർവാദത്തോടെ രൂപീകരിക്കപ്പെട്ട സമസ്ത ഇസ്ലാമിക് സെൻറർ (എസ് ഐ സി) സഊദി ഘടകത്തിന്റെ കീഴിൽ ദമാം സെൻറൽ കമ്മിറ്റി നിലവിൽ വന്നു. അൽ മുന ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ചേർന്ന സമസ്ത പ്രവർത്തകരുടെ യോഗത്തിൽ വെച്ചാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.
സമസ്ത ജന. സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. സാത്വികരായ പണ്ഡിതവരേണ്യരുടെ കൈകളാൽ രൂപീകൃതമായ സമസ്ത യുടെ പ്രവർത്തനങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ വരെ എത്തി നിൽക്കുന്നു എന്നും ഇഖ് ലാസോടെ സമസ്തയുടെ പ്രചാരണ പ്രവർത്തനങ്ങിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്നും അദ്ദേഹം ഉണർത്തി.
ഭാരവാഹികൾ: അബ്ദുറഹ്മാൻ മൗലവി അറക്കൽ (ചെയർമാൻ), ഫവാസ് ഹുദവി പട്ടിക്കാട് (പ്രസിഡന്റ്), മാഹിൻ വിഴിഞ്ഞം (ജന. സെക്രട്ടറി), മനാഫ് ഹാജി കണ്ണൂർ (ട്രഷറർ), മൻസൂർ ഹുദവി ചെങ്കള (വർക്കിംഗ് സെക്രട്ടറി) എന്നിവരെയും സഹഭാരവാഹികളായി ബഷീർ ബാഖവി കരിപ്പമണ്ണ, ഇബ്രാഹിം ഓമശ്ശേരി, ബഹാവുദ്ദീൻ നദ്‌വി പുവ്വാട്ട് പറമ്പ്, മുഹമ്മദ് കുട്ടി സാഹിബ്തിരൂർ (വൈസ് ചെയർമാൻമാർ), മുസ്തഫ ദാരിമി നിലമ്പൂർ, സകരിയ്യ ഫൈസി പന്തല്ലൂർ, ഉമർ സാഹിബ് വേങ്ങര
റഷീദ് മങ്കട, അബ്ദുറഹ്മാൻ പൂനൂർ അബ്ദുസലാം മൗലവി മറ്റത്തൂർ (വൈസ്. പ്രസിഡന്റുമാർ), സവാദ് ഫൈസി പയ്യക്കി, ഇസ്ഹാഖ് കോഡൂർ അബൂ യാസീൻ കൈപ മംഗലം (ഓർഗനൈസിംഗ്സെക്രട്ടറിമാർ), അശ്റഫ് അശ്റഫി കരിമ്പ, മജീദ്മാസ്റ്റർ വാണിയമ്പലം, നാസർ സാഹിബ് വയനാട്, സിറാജ് ആനക്കയം (ജോ, സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
അൽ മുന ഇന്റർ നാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ അബ്ദുൾ ഖാദിർ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുട്ടി സാഹിബ് കോഡൂർ, ബഷീർ ബാഖവി സംസാരിച്ചു. അറക്കൽ അബ്ദുറഹ്മാൻ മൗലവി സ്വാഗതവും മൻസൂർ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."