HOME
DETAILS
MAL
സി.എച് സെന്റർ വരിസംഖ്യ സ്വരൂപണ കാമ്പയിന് തുടക്കമായി
backup
November 29 2018 | 12:11 PM
മനാമ: ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സഹായമെത്തിച് കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സി എച് സെന്ററിന് താങ്ങാവാൻ സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ വരിസംഖ്യ സ്വരൂപണ കാമ്പയിന് തുടക്കം കുറിച്ചു.
കഴിഞ്ഞ ദിവസം മനാമ കെഎംസിസിയിൽ നടന്ന യുവജന യാത്ര പ്രചാരണ യോഗത്തിൽ ഡി സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി സിദ്ദീഖ് സി എച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് കുട്ടൂസമുണ്ടെറിയുടെ സാന്നിദ്ധ്യത്തിൽ റസാഖ് ആയഞ്ചേരിയിൽ നിന്നും ആദ്യ തുക സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ , ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്ങൽ ഓർഗനൈസിങ് സിക്രട്ടറി. ശംസുദ്ധീൻ വെള്ളിക്കുളങ്ങര,ഒ ഐ സി സി നേതാക്കളായ രാജു കല്ലുമ്പുറം , ബിനു കുന്നന്താനം ,സി എച് സെന്റർ വൈസ് പ്രസിഡന്റുമാരായ ടി പി മുഹമ്മദലി , കെ പി മുസ്തഫ , സിക്രട്ടറിമാരായ പി കെ ഇസ്ഹാഖ് , ഹുസൈൻ വയനാട്, ഫൈസൽ കോട്ടപ്പള്ളി , ഇഖ്ബാൽ താനൂർ , ഷരീഫ് കോറോത്ത് തുടങ്ങിയവർ സംബന്ദിച്ചു , വരിസംഖ്യ സ്വരൂപണത്തിന് നൽകാൻ ഫൈസൽ കോട്ടപ്പള്ളിയുടെ (39881099) നേതൃത്വത്തിലുള്ള കോർഡിനേറ്റർമാരാണ് വരിസ്വരൂപണ കാമ്പയിന് നേതൃത്വം നൽകുന്നത്.
കോർഡിനേറ്റർമാർ :ഇഖ്‌ബാൽ താനൂർ (33218854),ഇസ്ഹാഖ് വില്യാപ്പള്ളി (33292010),ഹുസൈൻ വയനാട് (33719890),യൂസുഫ് തോടന്നൂർ (33279820),സമീർ മുഹറഖ് (34586009)മുനീർ ഒഞ്ചിയം (33495624),ശരീഫ് വില്യാപ്പള്ളി (39067690),ഫൈസൽ കണ്ടീതാഴ (33673767),കാസിം നൊച്ചാട് (33210288).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."