നിയന്ത്രണംവിട്ട കാര്‍ തുണിക്കടയിലേക്ക് പാഞ്ഞു കയറി
ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട കാര്‍ ലോട്ടറിവില്‍പനക്കാരനെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. തലക്ക് ഗുരുതര പരിക്കേറ്റ സ്വാമി എന്ന് അറിയപ്പെടുന്ന കാര്‍ത്തികേയനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടശേഷം രക്ഷപെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ പാണ്ടനാട് മുതവഴി പഴയിടത്ത് തെക്കേക്കൂറ്റ് ഐസക്മാത്യു (66)നെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഇന്നലെ വൈകിട്ട് 4.30ന് ചെറിയനാട് മാമ്പറ്റപ്പടിക്ക് സമീപമാണ് അപകടം. പടനിലം ജംഗ്ഷന് സമീപം വിവാഹചടങ്ങില്‍ പങ്കെടുത്ത് ചെങ്ങന്നൂര്‍ ഭാഗത്തേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച ടാറ്ര ഇന്റിക്ക കാറാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയില്‍ എത്തിയ കാര്‍ റോഡിന് സമീപം ലോട്ടറി വിറ്റുകൊണ്ടിരുന്ന സ്വാമിയെ ഇടിച്ചിട്ട ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റും തകര്‍ത്തു. തുടര്‍ന്ന് റോഡുവശത്തു നിര്‍ത്തിവെച്ചിരുന്ന മൊബൈല്‍ കടഉടമയുടെ പള്‍സര്‍ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് തുണിക്കടയിലേക്ക് ഇടിച്ചുകയറി നിന്നത്.
ഇടിയുടെ ആഘാതത്തില്‍ തുണിക്കടയുടെ ഭിത്തി തകര്‍ന്നു. കാറിന്റെ വരവ് കണ്ടതോടെ തുണിക്കടയുടെ മുന്‍ഭാഗത്ത് നിന്നവര്‍ ഓടിമാറിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. അപകടശേഷം കാറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപെട്ടു. അപകടത്തില്‍പ്പെട്ട സ്വാമിയെപ്പറ്റി നാട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."