HOME
DETAILS

'ഇസ്‌ലാമിക തീവ്രവാദ' പരാമര്‍ശം: സഭയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം

  
backup
November 20 2019 | 05:11 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം : മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്‌ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനക്കെതിരേ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. സംസ്ഥാനത്ത് ഇസ്‌ലാമിക് തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തീവ്രവാദത്തെ മതത്തിന്റെ പേരില്‍ കാണരുതെന്നും അദ്ദേഹം നിയമസഭയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്‌ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ഇസ്‌ലാമിക തീവ്രവാദികള്‍ എന്ന പ്രയോഗം തന്നെ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് മദ്‌റസാ ക്ഷേമനിധി ബില്ലില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നതിനിടയിലും യു.ഡി.എഫ് എം.എല്‍.എമാര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. മദ്‌റസകളില്‍ നിന്നു പഠിപ്പിക്കുന്ന മൂല്യങ്ങളുടെ പാഠങ്ങള്‍ ഉദാഹരണ സഹിതം എടുത്തുപറഞ്ഞാണ് എം.എല്‍.എമാര്‍ വിവാദ പരാമര്‍ശത്തോട് പ്രതികരിച്ചത്.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പോലും ഉന്നതമായ മാതൃക പഠിപ്പിക്കുന്ന മദ്‌റസകളില്‍ പഠിച്ചവരില്‍നിന്ന് ഒരാള്‍ പോലും തീവ്രവാദിയായിട്ടില്ലെന്ന് പി.ഉബൈദുള്ള പറഞ്ഞു. രാജ്യത്തെ സ്‌നേഹിക്കാനും ഇതര മതങ്ങളെ ബഹുമാനിക്കാനുമാണ് മദ്‌റസകളില്‍ നിന്നു പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ക്ലാസുകളിലെ മദ്‌റസാ പാഠപുസ്തകങ്ങളിലെ പ്രവാചക വചനങ്ങള്‍ എടുത്തുപറഞ്ഞാണ് ടി.വി ഇബ്രാഹിം സംസാരിച്ചത്. ചില ഓണ്‍ലൈന്‍ കോഴ്‌സുകളില്‍പെട്ട് വഴിതെറ്റിയവര്‍ അല്ലാതെ പരമ്പരാഗത മദ്‌റസകളില്‍ നിന്ന് ഒരാള്‍ പോലും തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് പോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞളാംകുഴി അലി, ടി.ജെ വിനോദ്, എം.വിന്‍സെന്റ് എന്നിവരും വിഷയത്തില്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അതേസമയം സഭയ്ക്ക് പുറത്തുള്ള നേതാക്കളുടെ പ്രസ്താവന ഗൗരവമായി കാണേണ്ടതില്ലെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago