ഉറ വിസയില്‍ മാറ്റം വരുന്നു: വ്യക്തികള്‍ക്ക് നേരിട്ട് ഉംറ വിസ ഓണ്‍ലൈന്‍ വഴി ലഭിക്കും
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഉംറ വിസ നേരിട്ട് നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നു. സഊദി എംബസി വഴിയോ കോണ്‍സുലേറ്റ് വഴിയോ അല്ലാതെ ഓണ്‍ലൈനില്‍ നിന്ന് നേരിട്ട് വിസ ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഉംറ വിസ വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമായി തുടങ്ങും. എന്നാല്‍, ചില പ്രത്യേക കാറ്റഗറിയിലുള്ളവര്‍ക്ക് മാത്രമേ ഇത് ലഭ്യമാകുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. വ്യക്തികള്‍ക്ക് ഉംറ വിസ നേരിട്ട് ഓണ്‍ലൈന്‍ വഴി അപ്ലൈ ചെയ്യാന്‍ സാധിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയ അണ്ടര്‍ സിക്രട്ടറി അബ്ദുല്‍ അസീസ് വസ്സാന്‍ അറിയിച്ചു.
സഊദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടാതെ വ്യക്തികള്‍ക്ക് നേരിട്ട് തന്നെ ഓണ്‍ലൈന്‍ വഴി ഉംറ വിസക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളാണു പദ്ധതിയിലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രോണിക് വിസകളെ സംബന്ധിച്ച് ജിദ്ദയില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ അഭിസംബോധന ചെയ്യവെയാണു വസാന്‍ ഇത് പറഞ്ഞത് .വിഷന്‍ 2030 പദ്ധതിയുടെ സാക്ഷാത്കാരത്തിനു മുന്നിലുള്ള ഉദ്യോഗസ്ഥനാണു വസാന്‍.
ഇ ഉംറ വിസ ഇഷ്യു ചെയ്യുന്നതിനെ സംബന്ധിച്ചും അങ്ങനെ എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ചും ഉംറ സര്‍വീസ് കമ്പനികളുമായി അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വിഷന്‍ 2030 പദ്ധതി പ്രകാരം ഒരു ഉംറ സീസണില്‍ 3 കോടി തീര്‍ത്ഥാടകരെ സൗദിയിലെത്തിക്കുന്നതിന്റെ ഭാഗമായി നിരവധി പരിഷ്‌ക്കരണങ്ങളാണു അധികൃതര്‍ കൊണ്ട് വരുനത്. പുണ്ണ്യ സ്ഥലങ്ങള്‍ക്ക് പുറമെ മറ്റു സ്ഥലങ്ങളിലേക്കും തീര്‍ഥാടാകര്‍ക്ക് സഞ്ചാരം അനുവദിച്ച് കൊണ്ടുള്ള ഉംറ പ്ലസ് ടൂറിസം പദ്ധതി അടുത്തിടെയായിരുന്നു നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."