സൗജന്യ സൈക്കിളുകള്‍ വിതരണം ചെയ്തു
കൊല്ലം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സമ്മാനിച്ച സൈക്കിള്‍ ആള്‍ക്കൂട്ടത്തിനു നടുവിലൂടെ ചവിട്ടി നീങ്ങുമ്പോള്‍ വിദ്യാര്‍ഥിനികളുടെ മുഖം തിളങ്ങി. ദൂരത്തെയും സമയത്തെയും തോല്‍പ്പിച്ച് കൃത്യമായി സ്കൂളിലെത്താനുള്ള വഴിതെളിഞ്ഞ നിമിഷത്തിന്റെ ആഹ്ലാദത്തില്‍ അവരുടെ കുടുംബാംഗങ്ങളും പങ്കുചേര്‍ന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. കൊല്ലം സെന്റ് അലോഷ്യസ് സ്കൂളില്‍ നടന്ന പരിപാടി ഉദ്ഘാടനംചെയ്ത മന്ത്രി ആറു വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്.
സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 2000 വിദ്യാര്‍ഥിനികള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്.
മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷനായി. എന്‍ വിപിള്ള എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, മത്സ്യത്തൊഴിലാളി യൂനിയനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തീരദേശ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു .
ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.എം ലതി, ഡെപ്യൂട്ടി ഡയറക്ടര്‍ സി. ടി സുരേഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."