കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് ഇതില്‍ പ്രധാനം. ഇതു പരിഹരിക്കുന്നതിന് കിഫ്ബി പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിനു മാത്രമായി നാല് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സംഘത്തെ നിയോഗിക്കുമെന്നും പദ്ധതി അവലോകനത്തിനായി കിഫ്ബിക്ക് സ്വന്തമായി അപ്രൈസര്‍ വിഭാഗം വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
ഈ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് അധികമായി വരുന്ന കാര്യമാണ് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തിയത്. ഈ ഏജന്‍സികള്‍ക്ക് കിഫ്ബിയുമായി നേരിട്ടു ബന്ധമില്ല. കഴിഞ്ഞ മൂന്ന് സര്‍ക്കാരിന്റെ കാലത്തായി റോഡ്, പാലം എന്നിവയുടെ നിര്‍മാണത്തിനായി 40,000 കോടി രൂപയുടെ പദ്ധതികളാണ് ആകെയുണ്ടായിരുന്നത്.
എന്നാല്‍ കിഫ്ബിക്ക് കീഴില്‍ 50,000 കോടി രൂപയുടെ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ഇതില്‍ 46,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 10,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."