ദീപ നിഷാന്ത് കവിത മോഷ്ടിച്ച് വികലമാക്കിയതായി ആരോപണം
എഴുത്തുകാരിയും കോളെജ് അദ്ധ്യാപികയുമായ ദീപ നിഷാന്ത് കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് ആരോപണം. കവി എസ് കലേഷാണ് സാഹിത്യമോഷണം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ കലേഷിന്റെ ആരോപണം ദീപാ നിശാന്ത് നിഷേധിച്ചു. താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണ് അതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നും അവര്‍ വ്യക്തമാക്കി.
കലേഷ് 2011ല്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിശാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നും കലേഷ് പറഞ്ഞു. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നത്. ദീപ നിശാന്ത് വിളിച്ചിരുന്നൂ, പക്ഷേ അവരോട് ഈ അവസരത്തില്‍ സംസാരിക്കാന്‍ തോന്നിയില്ലെന്നും കലേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."