ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തി
കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ഇന്നലെ വൈകിട്ട് 4.30ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, കലക്ടര്‍ ടി.വി സുഭാഷ്, ഡി.എസ്.സി കമാന്‍ഡന്റ് കേണല്‍ പുഷ്പേന്ദ്ര ജിന്‍ക്വാന്‍, ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍ തുടങ്ങിയവരും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ഏഴിമല നാവിക അക്കാദമിയിലെത്തിയ രാഷ്ട്രപതിയെ നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, കൊച്ചി ദക്ഷിണ നാവിക കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ എ.കെ ചൗള, ഏഴിമല നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, സി. കൃഷ്ണന് എം.എല്‍.എ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.മികച്ച സേവനങ്ങള്‍ പരിഗണിച്ച് സൈനിക കേന്ദ്രത്തിന് നല്കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."