ആഭ്യന്തര പാലുല്‍പാദനത്തില്‍ 17 ശതമാനം വര്‍ധന
തിരുവനന്തപുരം: ആഭ്യന്തര പാലുല്‍പാദനത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി മില്‍മ തിരുവനന്തപുരം മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്.
തിരുവനന്തപുരം മേഖലാ യൂനിയനിലാണ് ഉല്‍പാദനം ഏറ്റവും വര്‍ധിച്ചത്. 34 ശതമാനം വര്‍ധനയാണ് മേഖലയിലുണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം പാലുല്‍പാദനത്തില്‍ നേരത്തെ കുറവ് രേഖപ്പെടുത്തിയിരുന്നു.
ആഭ്യന്തര പാലുല്‍പാദനവും ആവശ്യകതയും തമ്മില്‍ 1.5 ലക്ഷം ലിറ്ററിന്റെ അന്തരമാണുള്ളത്. മലബാര്‍ മേഖലയിലെ പാലുല്‍പാദനം കൂടി നോക്കുമ്പോള്‍ ഒരു ലക്ഷം ലിറ്ററില്‍ താഴെ മാത്രമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങേണ്ടിവരുന്നത്. പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത വൈകാതെ കൈവരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലിറ്ററിന് 42 രൂപ ഉപഭോക്താക്കളില്‍ നിന്ന് മില്‍മ വാങ്ങുമ്പോള്‍ ഇതില്‍ 35.30 രൂപയും കഔദ്യോഗിക പ്രഖ്യാപനം നാളെ . ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 1.50 രൂപ ലഭിക്കും. ശേഷിക്കുന്ന തുകയില്‍ നിന്നാണ്് വാഹനങ്ങള്‍ക്കുള്ള ചെലവും ജീവനക്കാരുടെ ശമ്പളവും വിനിയോഗിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുകയും കുറച്ച് ലാഭവിഹിതം മാത്രമെടുക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മില്‍മ ആരംഭിച്ച കാലഘട്ടത്ത് വിലയുടെ 63 ശതമാനമാണ് കര്‍ഷകന് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 84 ശതമാനമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മില്‍മയുടെ പുന സംഘടന പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ത്രിതല സംവിധാനം ഗുണകരമാണെന്നാണ് മനസിലാക്കുന്നതെന്നും കമ്മിറ്റിക്ക് മുന്നില്‍ അഭിപ്രായം തുറന്നുപറയുമെന്നും കല്ലട രമേശ് പറഞ്ഞു. തിരുവനന്തപുരം ഡയറിക്ക് ഗുണമേന്മക്കുള്ള ഐ.എസ്.ഒ 22000: 2005 അംഗീകാരം ലഭിച്ചതായും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 31ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."