ഫാസിസത്തിനെതിരേ ബഹുജനപ്രക്ഷോഭം ഉയരണം: കടയ്ക്കല്‍
കൊല്ലം: ഇന്ത്യക്ക് കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു.
ഫാസിസ്റ്റ് കൊലവിളി മതേതര ഇന്ത്യ കാവലിരിക്കുക എന്ന പ്രമേയത്തില്‍ കെ.എം.വൈ.എഫ് കൊല്ലം പോസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസം ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും അപകടമാണ്.
രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് വര്‍ഗ്ഗീയത വിതയ്ക്കുന്നത്. പശുവിന്റെ പേരില്‍ നടക്കുന്ന കൊലകളും മതവിശ്വാസത്തിന്റെ പേരിലല്ല, രാഷ്ട്രീയലാഭം മുന്‍നിര്‍ത്തിയാണ്. ഇത് തിരിച്ചറിയാനും സമൂഹത്തെ ബോദ്ധ്യപ്പെടുത്താനും മതേതരപ്രസ്ഥാനങ്ങളും രാജ്യസ്‌നേഹികളും സന്നദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സംഘപരിവാര്‍ശക്തികളാണ് സ്വാതന്ത്ര്യസമരത്തില്‍ കനത്ത സംഭാവനകള്‍ നല്‍കിയ മുസ്‌ലിങ്ങളെ ദേശദ്രോഹികളെന്ന് ആക്ഷേപിക്കുന്നതെന്ന് ലജ്‌നത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി പാങ്ങോട് കമ്മറുദ്ദീന്‍ മൗലവി പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്കും ദലിതര്‍ക്കുമെതിരേ രാജ്യത്ത് നടക്കുന്ന അക്രമങ്ങളും, കൊലകളും കേവലം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നും കെ.എം.വൈ.എഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ സമസ്തമേഖലകളിലും പിറകോട്ടടിക്കുന്ന മോദി ഭരണത്തിന്റെ പരാജയം മറച്ചുപിടിക്കാന്‍ വര്‍ഗീയവാദികളെ ഉപയോഗിച്ച് കൊലപാതകരാഷ്ട്രീയം നടത്തുകയാണ്.
കണ്ണനല്ലൂര്‍ നാഷിദ് ബാഖവിയുടെ അധ്യക്ഷനായി. ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, കാരാളി ഇ.കെ. സുലൈമാന്‍ ദാരിമി, ഖുറൈഷി പോരുവഴി, അബ്ദുള്‍ ഹക്കീം മൗലവി, തേവലക്കര നാസറുദ്ദീന്‍, നിസാം കുന്നത്ത്, സലാഹുദ്ദീന്‍ ഉവൈസി സംസാരിച്ചു.
ധര്‍ണക്ക് എ.എം. യൂസുഫുല്‍ ഹാദി, ഷാഹുല്‍ ഹമീദ് മൗലവി, അന്‍സര്‍ കുഴിവേലില്‍, ഇ.എം. ഹുസൈന്‍, അന്‍സറുദ്ദീന്‍ പനയമുട്ടം, കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, ത്വാഹാ അബ്‌റാരി, റാഷിദ് പേഴുംമൂട്, നൗഫല്‍ മൈലാപ്പൂര്, നൗഷാദ് കോട്ടൂര്‍, അക്ബര്‍ഷാ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."