കാട്ടാക്കടയില്‍ വീണ്ടും സി.പി.എം നേതാവിന്റെ വീടിന് കല്ലേറ്
കാട്ടാക്കട : നിരോധനാജ്ഞ നില നില്‍ക്കെ കാട്ടാക്കടയില്‍ വീണ്ടും സി.പി.എം നേതാവിന്റെ വീടിന് കല്ലേറ്. കാട്ടാക്കട ടൗണ്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിന് നേരെയാണ് കല്ലേറ്. ടോമിയുടെ വീടിന്റെ ജനല്‍ ചില്ലുകളും വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു .
ട്യൂബുലൈറ്റുകളും എറിഞ്ഞുടച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു.
ബി.ജെ.പി ആര്.എസ്.എസ് ക്രിമിനലുകളാണ് ടോമിയുടെ വീട് ആക്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാട്ടാക്കടശശിയുടെ വീടിനു കല്ലേറ് ഉണ്ടായത്. ഇതേ തുടര്‍ന്ന് പൊലിസ് താലൂക്കിന്റെ വിവിധയിടങ്ങളില്‍ പട്രോളിങ് ഉള്‍പ്പടെ ശക്തമാക്കി.
കാട്ടാക്കട, മാറനല്ലൂര്‍, കള്ളിക്കാട്, പൂവച്ചല്‍ പഞ്ചായത്തുകളില്‍ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് പൊലിസ് ജാഗ്രത പുലര്‍ത്തുന്നതായി ഡിവൈ.എസ്.പി ദിനില്‍ അറിയിച്ചു.
പട്ടണത്തില്‍ നിന്നും അക്രമം ഗ്രാമങ്ങളിലേക്ക് വ്യാപിക്കാന്‍ നീക്കം നടത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മലയോരങ്ങളില്‍ പൊലിസ് സംവിധാനം കാര്യക്ഷമമാക്കാന്‍ നീക്കം തുടങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."