HOME
DETAILS
MAL
ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഫീസ് ഈടാക്കുമെന്ന് ഭൂട്ടാന്
backup
November 20 2019 | 06:11 AM
തിംഫു: ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ വിനോദസഞ്ചാരികളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ഭൂട്ടാന് ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യ, ബംഗ്ലാദേശ്, മാലദ്വീപ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളില്‍ നിന്ന് ഭൂട്ടാന് ഒരുവിധ ഫീസും ഈടാക്കുന്നില്ല. ഭൂട്ടാന് ടൂറിസം കൗണ്‍സില്‍ തയാറാക്കിയ പദ്ധതി അടുത്ത മാസം കാബിനറ്റ് യോഗം അംഗീകരിക്കുന്നതോടെ ഇതിനു നിയമാംഗീകാരം വരും.
വിദേശി വിനോദസഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് രാജ്യത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ടൂറിസം കൗണ്‍സില്‍ ഡയരക്ടര്‍ ജനറല്‍ ദോര്‍ജി ധ്രാധുല് പറഞ്ഞു.
കഴിഞ്ഞവര്‍ഷം 2,74,000 വിനോദസഞ്ചാരികള്‍ രാജ്യത്ത് എത്തിയതില്‍ 1,80,000വും ഇന്ത്യയില്‍ നിന്നായിരുന്നു. മറ്റു വിദേശ ടൂറിസ്റ്റുകളില്‍ നിന്ന് ഒരാളിന് 18,000 രൂപ വീതമാണ് ഈടാക്കുന്നത്. ഇതില്‍ വിസ ഫീസും വികസന ഫീസും ഉള്‍പ്പെടും. ഇന്ത്യക്കാര്‍ക്ക് പ്രവേശന ഫീസു പോലുമില്ലാത്തതിനാല്‍ സമീപത്തെ പശ്ചിമബംഗാളില്‍ നിന്നും അസമില്‍ നിന്നും ആളുകള്‍ തോന്നുംപോലെ രാജ്യത്തേക്കു വരുകയാണ്. പുതിയ നീക്കം രാജ്യത്തിന് വരുമാനത്തില്‍ വന്‍ വര്‍ധനവുïാകാനും സഹായിക്കുമെന്ന് ഭരണകൂടം കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."