ക്ലാസിക് പോരില്‍ പി.എസ്.ജി
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഫ്രഞ്ച് കരുത്തരായ പി.എസ്.ജിയും ബാഴ്‌സലോണയും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് പി.എസ്.ജി നോക്കൗട്ടിലേക്ക് കടന്നത്.
അതേസമയം, പരാജയപ്പെട്ട ലിവര്‍പൂളിന്റെ നോക്കൗട്ട് സാധ്യതകള്‍ തുലാസിലായി. ഗ്രൂപ്പ് സിയില്‍ ജയത്തോടെ പി.എസ്.ജി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. കളിയുടെ 13-ാം മിനുട്ടില്‍ യുവാന്‍ ബെര്‍നറ്റ് പി.എസ്.ജിക്കായി ലക്ഷ്യം കണ്ടു. ആദ്യ 15 മിനുട്ടിനുള്ളില്‍ ഗോള്‍ വഴങ്ങിയതോടെ ലിവര്‍പൂള്‍ പ്രതിരോധത്തിലായി. ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ 37-ാം മിനുട്ടില്‍ നെയ്മറിലൂടെ പി.എസ്.ജിയുടെ രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ ലഭിച്ച പെനാല്‍റ്റി ജെയിസ് മില്‍നര്‍ ലക്ഷ്യത്തിലെത്തിച്ചതോടെ ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കി. അവസാന റൗണ്ടണ്ടില്‍ നാപ്പോളിയെ തോല്‍പ്പിച്ചാല്‍ മാത്രമേ നിലവിലെ റണ്ണറപ്പായ ലിവര്‍പൂളിന് പ്രീക്വാര്‍ട്ടറിലേക്കു മുന്നേറാന്‍ സാധിക്കുകയുള്ളൂ.
ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ബാഴ്‌സലോണയും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഐന്തോവന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ബാഴ്‌സലോണ ഗോള്‍ കണ്ടെത്താനാകാതെ വിഷമിച്ചു. ഇരുടീമുകളും കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിക്ക് ശേഷം 61-ാം മിനുട്ടില്‍ ഉസ്മാന്‍ ഡംബലേയും ലയണല്‍ മെസ്സിയും നടത്തിയ മുന്നേറ്റത്തില്‍ മെസ്സി ലക്ഷ്യം കാണുകയായിരുന്നു. തുടര്‍ന്ന് 70-ാം മിനുട്ടില്‍ മെസ്സി എടുത്ത ഫ്രീകിക്കില്‍ നിന്ന് ജെറാദ് പിക്വെ ഗോള്‍ കണ്ടെത്തി ലീഡ് രണ്ടാക്കി ഉയര്‍ത്തി. മറുപടി ഗോളിനായി പി.എസ്.വി താരങ്ങള്‍ നിരന്തരം ശ്രമിച്ചെങ്കിലം ഭാഗ്യം തുണച്ചില്ല. ഒടുവില്‍ 82-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ലൂക് ഡി ജോങ്ങിന്റെ ഹെഡറില്‍ നിന്നായിരുന്നു പി.എസ്.വിയുടെ ആശ്വാസഗോള്‍ പിറന്നത്.
സ്‌പെയിനില്‍ നിന്നുള്ള അത്‌ലറ്റികോ മാഡ്രിഡ്, ജര്‍മന്‍ ടീമുകളായ ബൊറൂസ്യ ഡോട്മുണ്ടണ്ട്, ഷാല്‍ക്കെ, പോര്‍ച്ചുഗീസ് ടീം എഫ്.സി പോര്‍ട്ടോ എന്നിവരും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. അഞ്ചാം റൗണ്ടണ്ട് മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ അത്‌ലറ്റികോ മാഡ്രിഡ് മൊണാക്കോയെ തോല്‍പ്പിച്ചപ്പോള്‍ ഡോട്മുണ്ടണ്ടിനെ ക്ലബ്ബ് ബ്രഗെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ടോട്ടനം 1-0ന് ഇന്റര്‍മിലാനെയും നാപ്പോളി 3-1ന് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയും ഗ്രൂപ്പ് ഡിയില്‍ പോര്‍ട്ടോ 3-1ന് ഷാല്‍ക്കെയെയും ലോക്കോമോട്ടീവ് മോസ്‌കോ 2-0ന് ഗലത്‌സറെയെയും പരാജയപ്പെടുത്തി.
മൊണാക്കോയുടെ ഹോംഗ്രൗണ്ടണ്ടില്‍ നടന്ന മത്സരത്തിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് ജയം സ്വന്തമാക്കിയത്. ഇന്ററിനെതിരേ നിശ്ചിതസമയം തീരാന്‍ 10 മിനിട്ടുള്ളപ്പോള്‍ ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ വകയായിരുന്നു ടോട്ടനത്തിന്റെ വിജയഗോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."