ഋഷിരാജ് സിംഗ് അമരവിള ചെക്ക് പോസ്റ്റ് സന്ദര്‍ശിച്ചു
നെയ്യാറ്റിന്‍കര: എക്‌സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിംഗ് ഇന്നലെ അമരവിള ചെക്ക് പോസ്റ്റില്‍ സന്ദര്‍ശനം നടത്തി.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു വിദേശ പൗരനില്‍ നിന്നും നാല് ലക്ഷം പൗണ്ട് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഖോബി റോബ് എഡിസന്‍ എന്ന വിദേശ പൗരനെയും പിടികൂടിയിരുന്നു.
ഇതിനായി നേതൃത്വം നല്‍കിയ എക്‌സൈസ് ജീവനക്കാരായ ഡി.വിജയകുമാര്‍ , കെ.ആര്‍.അനില്‍കുമാര്‍ , പി.പിതാംബരന്‍ , ബിജു.എസ് , സെല്‍വം തുടങ്ങിയവര്‍ക്ക് റിവാഡ് സമ്മാനിക്കാനായിരുന്നു കമ്മിഷ്ണറുടെ വരവ്. കോടിക്കണക്കിന് രൂപയുടെ വിദേശ കറന്‍സിയും കുഴല്‍പ്പണവും , പുകയില്‍ ഉല്‍പ്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളുമായി ഒരു ചെക്ക് പോസ്റ്റില്‍ നിന്നും പിടികൂടുക എന്നത് വലിയ സംഭവമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെക്ക് പോസ്റ്റുകളുള്ളതും തിരുവനന്തപുരം ജില്ലയിലാണ്. ഇപ്പോള്‍ 15 ചെക്ക് പോസ്റ്റുകളാണുളളത്.
ക്രിമിനലുകളില്‍ നിന്നും രക്ഷ നേടുന്നതിന് എക്‌സൈസ് ജീവനക്കാര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിനും ധാരണയായിട്ടുണ്ട്. എല്ലാ മേഖലകളിലും ചെക്കിംങ് ശക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ രണ്ട് ജില്ലകളില്‍ മാത്രമാണ് സ്വന്തം ആസ്ഥാന മന്ദിരങ്ങളുളളത്. ഈ വര്‍ഷം മറ്റ് ജില്ലകളിലും ആസ്ഥാന മന്ദിരങ്ങള്‍ പണിയും.
ബോധ വല്‍കരണ പരിപാടികള്‍ ആരംഭിക്കുന്ന പദ്ധതികല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂള്‍ , കോളജ് പരിസരത്തുനിന്നും ചെറുതും വലുതുമായ കഞ്ചാവ് , മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് ശക്തമായ ശിക്ഷക്ക് ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ഡെപ്യൂട്ടി കമ്മിഷണര്‍ ചന്ദ്രബാലന്‍ , എസി.കമ്മിഷണര്‍ ഉബൈദ് ,അമരവിള ചെക്ക് പോസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ ബാബു , നെയ്യാറ്റിന്‍കര റൈഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ.ബഞ്ചമിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."