HOME
DETAILS
MAL
ശൗചാലയത്തിലെ മലിനജലം റോഡിലേക്ക് പൊട്ടിയൊഴുകുന്നു
backup
July 29 2017 | 19:07 PM
തിരുവനന്തപുരം: പൊതുശൗചാലയത്തിലെ മലിനജലം പൊട്ടിയൊഴുകുന്നത് കാല്‍നടയാത്രികര്‍ക്കും പരിസരവാസികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കിഴക്കേക്കോട്ട പത്മനാഭാ തിയേറ്ററിനു സമീപത്തെ പൊതുശൗചാലയത്തിലെ മലിനജലമാണ് ചാല പോസ്റ്റ് ഓഫിസിന് മുന്നിലെ റോഡില്‍ കെട്ടിക്കിടക്കുന്നത്. ചാല മാര്‍ക്കറ്റിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കും പോകാനുള്ളവര്‍ പ്രധാനമായും ഉപയോഗിക്കുന്ന വഴിയാണിത്.
പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."