ദേശീയ ആരോഗ്യദൗത്യത്തിന്റെ അനന്തം വര്‍ണം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ കിടപ്പിലായ രോഗികളുടെ കുട്ടികള്‍ക്കായി ചിത്രരചനാ മല്‍സരവും പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ ക്ലാസുമായ അനന്തം വര്‍ണ്ണം സംഘടിപ്പിച്ചു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ആകാശ് രാജേഷ് കുമാര്‍ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും നേടി. അഭിനവ്യ രണ്ടാം സമ്മാനവും മിഥുന്‍ കൃഷ്ണ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ മാധവ് കൃഷ്ണ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും അശ്വിന്‍ എസ് രണ്ടാം സമ്മാനവും അഭിറാം എ.എ മൂന്നാം സമ്മാനവും കരസ്ഥമാക്കി.
സീനിയര്‍ വിഭാഗത്തിലെ പെന്‍സില്‍ ഡ്രോയിങ് മത്സരത്തില്‍ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും അഖിലാ ദാസ് കരസ്ഥമാക്കി.
ശ്രീജിത്. എം രണ്ടാം സമ്മാനവും സാനിയ മൂന്നാം സമ്മാനവും നേടി. ജനറല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനവും പ്രശംസാ പത്രികയും വര്‍ഷ ജയപ്രകാശും രണ്ടാം സമ്മാനം ഹേമന്ദ് റാമും മൂന്നാം സമ്മാനം ഡോ. ഷെറിന്‍ പി. മാത്യുവും നേടി. മത്സരത്തില്‍ നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കുട്ടികളാണ് അനന്തം വര്‍ണ്ണത്തില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു അനന്തം വര്‍ണ്ണം ഉദ്ഘാടനം ചെയ്തു.
ദേശീയ ആരോഗ്യ ദൗത്യം സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ സമ്മാനം വിതരണം ചെയ്തു.
സ്വാന്തന പരിചരണ രോഗികളുടെ കുഞ്ഞുങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അനന്തം വര്‍ണ്ണം ചിത്രരചനാ മത്സരം ആരോഗ്യ വിഭാഗത്തിലെ തന്നെ ആദ്യത്തെ ആശയമാണെന്ന് അവര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസ് ഡിക്രൂസ് അദ്ധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്നകുമാരി, പാലിയേറ്റീവ് കെയര്‍ കേര്‍ഡിനേറ്റര്‍ റോയി ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."