യുവാക്കളെ മര്‍ദ്ദിച്ച് വീട്ടുപകരണങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി പിടിയില്‍
പേരൂര്‍ക്കട: പണം ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ വിരോധത്തില്‍ യുവാക്കളെ വീട്ടില്‍ക്കയറി മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പേരൂര്‍ക്കട പൊലിസിന്റെ പിടിയിലായി.
പട്ടം എല്‍.ഐ.സി ലെയിന്‍ സ്വദേശി എല്‍.ഐ.സി ദീപു എന്നറിയപ്പെടുന്ന ദീപു (34) ആണ് പിടിയിലായത്. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു കേസിന്നാസ്പദമായ സംഭവം.ചാരാച്ചിറയിലെ കേരളാ സിവില്‍ സര്‍വിസ് അക്കാഡമിയിലെ വിദ്യാര്‍ഥികളായ തൃപ്പൂണിത്തുറ സ്വദേശി ബെയ്സില്‍ പോള്‍, തൃശ്ശൂര്‍ സ്വദേശി ഷമീര്‍ കച്ചേരി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവര്‍ പട്ടം മയ്യനാട് ലെയിനില്‍ വാടകക്കു താമസിച്ചുവരുന്ന വീട്ടിലെത്തി പ്രതി പണം ആവശ്യപ്പെടുകയായിരുന്നു.
പണം കിട്ടാതായപ്പോള്‍ വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും പുസ്തകങ്ങള്‍ നശിപ്പിക്കുകയും ജനാലച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തശേഷം യുവാക്കളെ കൈയേറ്റം ചെയ്യുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ 28നു രാത്രി പട്ടം ഭാഗത്തുനിന്ന് എസ്.ഐ ആര്.എസ് ശ്രീകാന്ത്, സി.പി.ഒഷിജു, ശ്രീജിത്ത് ഉള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."