മത്സ്യ തൊഴിലാളി പെന്ഷന് വിതരണം ചെയ്യണമെന്ന്
പടിഞ്ഞാറങ്ങാടി: തൃത്താല സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തില്‍ പെട്ട മത്സ്യതൊഴിലാളികളുടെ ക്ഷേമ പെന്ഷന് മാസങ്ങളായി മുടങ്ങി കിടക്കുകയാണെന്നും, പട്ടിണി മാസങ്ങളില്‍ ഇവര്‍ക്ക് നല്കി വന്നിരുന്ന സാമ്പത്തിക സഹായം പോലും ഈ വര്‍ഷം ലഭിച്ചില്ലെന്നും കേരള പ്രദേഴ്സ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് തൃത്താല നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ പരാതിപ്പെട്ടു.
അടിയന്തിരമായി ഇതിനു പരിഹാരം കാണെണമെന്നും, ആവശ്യപ്പെട്ടു. സപ്തംപറില് പട്ടാമ്പി യില്‍ വെച്ച് നടക്കുന്ന മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ സംഗമത്തിലേക്ക് 300 പേരെ പങ്കെടുപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. മുതിര്‍ന്ന മത്സ്യതൊഴിലാളികളെ ആദരിച്ചു ,
മുന്‍ ഡി.സി.സി പ്രസിഡണ്ട് സി.വി ബാലചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ വൈസ്: പ്രസിഡണ്ട് കെ.വി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.
മത്സ്യതൊഴിലാളി ജില്ലാ പ്രസിഡണ്ട് യു.കെ ശശി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ്: പ്രസിഡണ്ട് സി.എച്ച് ഷൗക്കത്തലി മാസ്റ്റര്‍ ഡി.സി.സി സെക്രട്ടറിമാരായ പി ബാലന്, പി.വി മുഹമ്മദാലി, ബാബു നാസര്‍, മാധവദാസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി. ബാലകൃഷ്ണന്, മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിമാരായ കെ.വി ഖാദര്‍, എ.എം നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."