കാലഹരണപ്പെട്ട നിയമങ്ങള്‍ ജനോപകാരപ്രദമായി പരിഷ്‌കരിക്കണം: കെ.ഇ ഇസ്മയില്‍
പാലക്കാട്: ഇന്ത്യയില്‍ നിലനില്‍ക്കുന്ന കാലഹരണപ്പെട്ട നിയമങ്ങള്‍ ജനോപകാരപ്രദമായി പരിഷ്‌കരിക്കണമെന്ന് സി പി ഐ ദേശീയ എക്‌സി.അംഗം കെ ഇ ഇസ്മയില്‍. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം വി ബെന്നിമോന്‍ നഗറില്‍ (ടൗണ്‍ഹാള്‍ അനക്‌സില്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല നിയമങ്ങളും ഒരു കോളനിവല്‍ക്കരണത്തിന് വേണ്ടി നിര്‍മിച്ചതും, കോളനിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി നിര്‍മിച്ചതാണ്. ഒരു ജനാധിപത്യ സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇത്തരം നിയമങ്ങള്‍ സാധാരണക്കാരെ സംരക്ഷിക്കാന്‍ പര്യാപ്തമല്ലാത്തതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. കോളനി നിര്‍മിച്ച നിയമങ്ങള്‍ ഭൂമികള്‍ കോളനിക്ക് കീഴില്‍ സംരക്ഷിക്കുന്നതിനും കോളനിക്ക് കീഴില്‍ കൊണ്ടുവരുന്നതിനും വേണ്ടിയുളളതാണ്. ഇത്തരം നിയമങ്ങള്‍ ഭൂരഹിതരായ, പാര്‍പ്പിടരഹിതരായ ജനങ്ങളെ സംരക്ഷിക്കുകയില്ല. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക രണ്ടാം ഗഡു പണമായി നല്‍കുക, അംഗന്‍വാടി ജീവനക്കാര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങിയവരെ ഭക്ഷ്യഭദ്രതാ നിയമത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങള്‍ അംഗീകരിച്ചു. ജില്ലാ പ്രസിഡണ്ട് വി ചന്ദ്രബാബു അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം സി ഗംഗാധരന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, വി സി ജയപ്രകാശ്, കെ മുകുന്ദന്‍, എന്‍ എന്‍ പ്രജിത, പി ഡി അനില്‍കുമാര്‍, എ അംജത്ഖാന്‍, സി എ ഈജു, പി ശ്രീധരന്‍, പി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി ജി ജെയ് സ്വാഗതവും ടി ബാബുദാസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രസിഡണ്ട് വി ചന്ദ്രബാബു, സെക്രട്ടറി എം സി ഗംഗാധരന്‍, ട്രഷറര്‍ പി ഡി അനില്‍കുമാര്‍, പി കണ്ണന്‍, എന്‍ എന്‍ പ്രജിത, പി അനില്‍കുമാര്‍ വൈസ് പ്രസിഡണ്ടുമാര്‍, വി ജി ജെയ്, എ അംജത്ഖാന്‍ ജോ.സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."