കുന്ന് നിരപ്പാക്കിയ വിവരം പഞ്ചായത്ത് ഭരിക്കുന്ന സി.പി.എം അറിഞ്ഞില്ല
ആനക്കര: പട്ടിത്തറ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുന്ന് ഇടിച്ച് നിരത്തുന്ന സമയത്ത് പഞ്ചായത്ത് ഭരണസമിതിയും ഭരണ പക്ഷ പാര്‍ട്ടിയായ സി.പി.എമ്മും എവിടെയായിരുന്നെന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍.
പട്ടിത്തറ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സൗന്ദര്യവല്‍ക്കരണം നടത്തിയ റോഡിന് സമീപം സ്വകര്യ വ്യക്തി ഏക്കര്‍ കണക്കി ന് വരുന്ന കുന്നാണ് ഇടിച്ച് നിരത്തി തിട്ടുകളാക്കിയിരിക്കുന്നത്.സമീപത്തെ നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്ന വിധം നിരപ്പാക്കിയിരിക്കുന്നത്. ഈ തിട്ടുകള്‍ക്ക് സമീപം കൂറ്റന്‍ മതിലും കെട്ടിയിട്ടുണ്ട്. കുന്നിന്‍ ചെരുവില്‍ നിര്‍മിച്ച മതില്‍ മഴക്കാലത്ത് ഇടിഞ്ഞ് വീഴുക പതിവുമാണ്.
റോഡിന് അരികെ കൂറ്റന്‍ മതില്‍ കെട്ടിയ ശേഷമാണ് കുന്ന് നിരപ്പാക്കിയിരിക്കുന്നത്. ഇതിന് ആര് അനുമതി നല്‍കി എന്ന കാര്യത്തില്‍ കൂടി ഉത്തരം നല്‍കേണ്ടതുണ്ട്. പട്ടിത്തറ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ തന്നെ പ്രകൃതിക്ക് നേരെയുളള കടന്നു കയറ്റവും നടന്നിട്ടുളളത്.
ഇപ്പോള്‍ റോഡില്‍ ചെടി നട്ടുപിടിപ്പിച്ചപ്പോള്‍ നടത്തിയ സമരം സി.പി.എം അന്നാണ് നടത്തേണ്ടിയിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ മുഖ്യപ്രതികരണം.
അന്ന് ചെറുവിരലനക്കാന്‍ സി.പി.ഐ.എം മുന്നോട്ട് വന്നിരുന്നെങ്കില്‍ ഈ കുന്നിന് ഇങ്ങിനെ നാശം വരില്ലായിരുന്നു. റോഡരികില്‍ പത്ത് ചെടിവെച്ചത് വേണമെങ്കില്‍ പറിച്ച് നീക്കാം എന്നാല്‍ ഒരു കുന്ന് മുഴുവന്‍ നശിപ്പിച്ചത് എങ്ങിനെ തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."