HOME
DETAILS

പ്രദേശവാസികളുടെ അന്തകരായി കഞ്ചിക്കോട്ടെ കമ്പനികള്‍.

  
backup
July 29 2017 | 20:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be

കഞ്ചിക്കോട് : കരളത്തിലെ രണ്ടാമത്തെ വ്യവസായമേഖയായ കഞ്ചിക്കോട്ടെ പ്രദേശവാസികള്‍ക്ക് കാലങ്ങളായി ദുരിതം മാത്രം. രാപകലന്യേ സദാ പുകയും  കരിയും ഈ മേഖലയെ കറുപ്പിക്കുന്നു. പതിറ്റാണ്ടുകളായി നാട്ടുകാര്‍ അനുഭവിക്കുന്നതാണിത്. 30,000 ത്തിലേറെ നാട്ടുകാരും  ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും പുകയും കരിയും ശ്വസിച്ചും ചുമച്ചും രോഗികളായി കഴിയുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ത്വക്ക് രോഗങ്ങളും ആസ്മയടക്കമുള്ള അസുഖങ്ങളുമായി വലയുകയാണ്.
നൂറിലേറെ വ്യവസായശാലകളാണ് കഞ്ചിക്കോട് ഭാഗത്തുള്ളത്. ഇരുമ്പുരുക്ക് കമ്പനികളില്‍ നിന്നുള്ള മലിനീകരണമാണ് കൂടുതല്‍ പ്രശ്‌നം. ഇത്തരം 41 കമ്പനികളില്‍ 18 എണ്ണം പലകാരണങ്ങളാല്‍ പൂട്ടിയതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു.  പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നരകംപുള്ളിപാലം മുതല്‍ 7 കിലോമീറ്ററോളം വരുന്ന പാതയുടെ വലതുവശം വ്യവസായ ശാലകളുടെ നിരയാണ്. ഇവയില്‍ മിക്കതും വായുവും വെള്ളവും ഭൂമിയും മലിനമാക്കിയിരിക്കയാണ്.
വ്യവസായശാലകള്‍ മിക്കതും സന്ധ്യയ്ക്കുശേഷമാണ് പുക തുറന്നു വിടുന്നത്. ഈ പുകയും കരിയും കരിപുരണ്ട ജീവിതങ്ങളെ സൃഷ്ടിക്കുന്നു. വീടിന്റെ വെള്ളയടിച്ച ചുമരുകള്‍ ഒരുമാസത്തിനുള്ളില്‍ കറുത്തതാകും. കിണറുകളിലെ വെള്ളത്തിലും വീടിനുള്ളിലെ ഭക്ഷണത്തില്‍ പോലും കരിവീഴുന്ന സ്ഥിതിയാണ്.  കോരയാര്‍പ്പുഴയില്‍ ഇപ്പോള്‍ ശുദ്ധജലമേ ഒഴുകാറില്ല, മീനുകളോ ഇല്ല. വ്യവസായ മാലിന്യം ഈ പുഴയെ ഇല്ലാതാക്കയാണ്. ഇരുമ്പുരുക്ക്  കമ്പനികളില്‍ നിന്നുള്ള അവശിഷ്ടവും രാസമാലിന്യങ്ങളടങ്ങിയ ജലവും പുഴയെ പൂര്‍ണമായി മലിനപ്പെടുത്തിക്കഴിഞ്ഞു.
മിക്കയിടത്തും ഒഴുക്കുനിലച്ച മട്ടാണ് മലിനജലം കെട്ടിക്കിടക്കുന്ന  കാഴ്ചയാണേറെയും കാണുന്നത്. കോരയാര്‍ കല്പാത്തിപ്പുഴയില്‍ ചേര്‍ന്ന് ഭാരതപ്പുഴയിലാണ് എത്തുന്നത്. കോരയാറില്‍ ഒഴുക്കുള്ളപ്പോള്‍ ഈ മലിനജലം നിളയിലെ നൂറിലേറെ കുടിവെള്ളപദ്ധതികളില്‍പ്പെടും. പതിനായിരക്കണക്കിന് പേര്‍ മലിനജലം കുടിക്കേണ്ടിവരുന്ന സ്ഥിതിയാണ്. എന്നാല്‍ വ്യവസായമേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് നല്‍കാന്‍ പഞ്ചായത്തിന്  അധികാരമില്ലെന്നാണ് പാരഗണ്‍ സ്റ്റീല്‍സ് അധികൃതരുടെ വാദം. പുതുശ്ശേരി പഞ്ചായത്തിന്റെ ഉത്തരവ് നിയമലംഘനമാണെന്ന്  ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.
കമ്പനിയുടെ പുകക്കുഴല്‍ അടുത്തിടെ മാറ്റി പുതിയത് വെക്കുകയും ഉയരം 30 മീറ്ററില്‍ നിന്ന് 33 ആക്കി ഉയര്‍ത്തിയതായുംകമ്പനി അധികൃതര്‍ പറയുന്നുണ്ട്മലമ്പുഴ മണ്ഡലത്തില്‍പ്പെട്ട ഈ പ്രദേശം എം.എല്‍.എ വി.എസ്.അച്യുതാനന്ദന്‍ പലതവണ ഇവിടെ സന്ദര്‍ശിച്ച് മലിനീകരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയെങ്കിലും  പരിഹാരമൊന്നുമുണ്ടായിട്ടില്ല. ഓഗസ്റ്റില്‍ കഞ്ചിക്കോട്  പാരഗണ്‍ സ്റ്റീല്‍സിന്റെ പ്രവര്‍ത്തനം നിറുത്തി പുതുശ്ശേരി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ, നടപടിയുണ്ടായില്ല.  ഈ കമ്പനിക്കടുത്ത് അങ്കണവാടി, വനിതാപരിശീലനകേന്ദ്രം തുടങ്ങിയവയും  നൂറിലേറെ  വീടുകളുമുണ്ട്. ഇവയൊക്കെ ദുരിതമനുഭവിക്കുന്നു.
മലിനീകരണത്തിനെതിരെ പ്രദേശവാസികള്‍ ഇവിടെ സി.സി.ടി.വി ക്യാമറകള്‍ പോലും വെച്ചിരിക്കുന്നു. വ്യവസായമേഖലയിലെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ കണക്കും മലിനീകരണമെന്ന വിപത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്. 600 വീടുകളിലെ 2000ത്തിലേറെ പേരില്‍ ആറ് കാന്‍സര്‍ രോഗികള്‍, ആറ് ക്ഷയരോഗികള്‍, ചുമ, തുമ്മല്‍, ത്വക്ക രോഗങ്ങള്‍ എന്നിവയുള്ളവര്‍ 120, ആസ്മയടക്കം ശ്വാസകോശസംബന്ധമായ അസുഖമുള്ളവര്‍ 140 ലേറെ. ജനം നരകിക്കുമ്പോഴും പരിഹാരം മാത്രമാവുന്നില്ല. കഞ്ചിക്കോട്ടെ പ്രദേശവാസികളുടെ അന്തകരായ കമ്പനികള്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെ നടപടികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago