പൊലിസ് സ്റ്റേഷന്‍ നിര്‍മാണത്തിന്റെ പിതൃത്വ മേറ്റെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍
പടിഞ്ഞാറങ്ങാടി: തൃത്താല കാലങ്ങളോളമായുള്ള തൃത്താലക്കാരുടേയും, പൊതുജനങ്ങളുടേയും കാത്തിരുപ്പിന് വിരാമമിട്ട് കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ വാക്ക് പോരുകള്‍ക്കും, ഫ്‌ലക്‌സ് യുദ്ധങ്ങള്‍ക്കുമിടയില്‍ നവീകരണാര്‍ത്ഥം പുതുതായി നിര്‍മ്മിക്കുന്ന തൃത്താല പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന് തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ അധ്യക്ഷതയില്‍ ഇന്ന് കാലത്ത് പത്ത് മണിക്ക് മന്ത്രി എ.കെ ബാലന്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും. നിരവധി രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷികള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു നവീകരണം നടക്കുന്ന സന്തോഷത്തിലാണ് തൃത്താലക്കാര്‍.
പൊലിസ് ആധുനികവത്കരണ ഫണ്ടില്‍ നിന്നും 73.5 ലക്ഷവും, വി.ടി ബല്‍റാം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 28.5 ലക്ഷവും ചിലവഴിച്ചാണ് ആധുനിക പൊലിസ് കെട്ടിടം നിര്‍മിക്കുന്നത്. എന്നാല്‍ ബി.ജെ.പി കേന്ദ്ര സര്‍ക്കാരിന്നും, സി.പി.ഐ.എം സംസ്ഥാന സര്‍ക്കാരിന്നും, കോണ്‍ഗ്രസ്സ് എം.എല്‍.എ ക്കും അഭിനന്ദനമര്‍പിച്ചു കൊണ്ടുള്ള ഫ്‌ളക്‌സുകളുടെ ഒരു യുദ്ധം തന്നെയാണ് സ്റ്റേഷന്‍ പരിസരത്ത് നടക്കുന്നത്. കേരളത്തില്‍ ആദ്യമായാണ്
പൊലിസ് സ്റ്റേഷന്‍ നിര്‍മാണത്തിന് എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സ് ഉന്നയിക്കുന്നത്. നിലവില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൃത്താല പഞ്ചായത്തിലുണ്ടായ വെള്ളപ്പൊക്കം കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കൊരു ഇടത്താവളമായി നിര്‍മിച്ച കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."