കര്‍ക്കിടമാസം പിറന്നിട്ടും ജലാശയങ്ങള്‍ നിറഞ്ഞില്ല
പത്തിരിപ്പാല : കര്‍ക്കിടമാസം പിറന്നിട്ടും ജില്ലയിലെ ജലാശയങ്ങള്‍ നിറഞ്ഞില്ല. ഭാരതപുഴ ഉള്‍പ്പെടെ ഭൂരിഭാഗം ജലാശയങ്ങളുടെയും സ്ഥിതി ഇതാണ്. മുന്‍കാലങ്ങളില്‍ ഭാരതപുഴ ഇരുകരകളും കവിഞ്ഞ് പരന്നൊഴുകിയിരുന്നു. എന്നാല്‍ ഇത്തവണ ഭാരതപ്പുഴയിലെ പുല്‍ക്കാടുകളെ മറക്കാന്‍പോലും ആവശ്യമുള്ള വെള്ളം ഭാരതപുഴയില്‍ ഉണ്ടായിട്ടില്ല.
കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, മറ്റു ജലാശയങ്ങള്‍ എന്നിവയുടെയെല്ലാം സ്ഥിതി ഇതാണ്. ഞാറ്റുവേലകള്‍ താളം തെറ്റിയ സ്ഥിതിയാണ് ഇതുവരെ കാണാനായത്. പുണര്‍തം ഞാറ്റുവേലയും അവസാനിച്ചതോടെ ഞാറ്റുവേല കൊണ്ടും ഉദ്ദേശിച്ച ഒരു പ്രയോജനവും ഉണ്ടാവുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പുണര്‍തം പൂന്തോണിപോലെ എന്ന ചൊല്ല് ഇത്തവണയും അസ്ഥാനത്തായി. ഇനി പൂയം ഞാറ്റുവേലയാണ് പിറക്കാനിരിക്കുന്നത്. ഇവ സമൃദ്ധമായാലും ജലക്ഷാമം പരിഹരിക്കാമെന്ന ചിന്ത കര്‍ഷകര്‍ക്കുണ്ട്. എന്നാലിത് എത്രമാത്രം ഫലപ്രദമാകുമെന്നു കാത്തിരുന്നു കാണണം. കര്‍ക്കടകമാസം ആദ്യപകുതിയില്‍ തന്നെ സമൃദ്ധമായി മഴ ലഭിച്ച് ഭൂമിയില്‍ ഉറവ പിടിച്ച് ജലസമൃദ്ധി ലഭ്യമാകേണ്ട കാലമാണ്. ആവശ്യത്തിന് മഴ ലഭിച്ച് വെള്ളം ആവശ്യമില്ലാതെ നഷ്ടമാകേണ്ട സമയത്ത് പാടശേഖരങ്ങളില്‍ പോലും ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. കാലവര്‍ഷം ഇതേനിലയില്‍ തന്നെ തുടര്‍ന്നാല്‍ വരാനിരിക്കുന്നത് കൊടിയ വേനലായിരിക്കും. അന്തരീക്ഷം മൂടിക്കെട്ടി നില്ക്കുന്നതല്ലാതെ മഴ പെയ്യുന്നില്ലെന്നുള്ളതാണ് മുഖ്യ പ്രശ്‌നം. നാമമാത്രമായി പെയ്യുന്ന മഴയാകട്ടെ തീരെ ദുര്‍ബലമാണ്. പെയ്യാന്‍ വെമ്പിനില്‍ക്കുന്ന മഴമേഘങ്ങള്‍ വളരെ പെട്ടെന്ന് തന്നെ മാറിപോകുന്നതും ആ സ്ഥാനത്തേക്ക് പതിന്മടങ്ങ് ശക്തിയോടെ മഴക്കാലം വേനല്‍ക്കാലത്തിന്റെ പ്രതീതിയാണുണ്ടാക്കുന്നത്. ആര്‍ത്തലച്ച് മഴപെയ്യേണ്ട ഇക്കാലത്ത് അതീവ ദുര്‍ബലമായ മഴയാണ് നാമമാത്രമായി ലഭിക്കുന്നത്. പാടശേഖരങ്ങളില്‍ പോലും ആവശ്യത്തിന് വെള്ളമില്ലെന്നുള്ള സ്ഥിതി കാര്‍ഷികമേഖലയേയും കഷ്ടത്തിലാക്കിയിരിക്കുകയാണ്. ഇടിവെട്ടി മിന്നല്‍ പിണറുകള്‍ ഭൂമിയില്‍ നിഴല്‍ ചിത്രം വരച്ച് മഴയുടെ നിറസമൃദ്ധി ലഭ്യമാകേണ്ട പുണര്‍തം ഞാറ്റുവേലയും ചതിച്ച സ്ഥിതിയാണ് ഇത്തവണ ദൃശ്യമായിരിക്കുന്നത്. മൂന്നു ജില്ലകള്‍ക്കു കാര്‍ഷികാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും അത്താണിയാകേണ്ട ഭാരതപുഴ ഇനിയും നിറയാത്തത് അകാലത്തില്‍ തന്നെ കുടിവെള്ളക്ഷാമത്തിന് ഇടവരുത്തുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുന്‍കാലത്ത് പുണര്‍തം ഞാറ്റുവേലയിലാണ് പട്ടാമ്പി പാലത്തിനു മുകളിലൂടെ നിള കരകവിഞ്ഞ് ഒഴുകിയത്. എന്നാല്‍ ഇന്ന് ദൃശ്യം ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മ കഥ മാത്രമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."