ഷൊര്‍ണൂരില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരുടെ കണക്കെടുത്തു
ഷൊര്‍ണൂര്‍ : മുനിസിപ്പല്‍ പരിധിയിലുള്ള തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നത് മുപ്പത്തേഴുപേര്‍. നഗര ഉപജീവന മിഷനും ഷൊര്‍ണൂര്‍ നഗരസഭയും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് മുപ്പേത്തേഴോളംപേര് നഗരത്തിലുറങ്ങുന്നതായി കണ്ടെത്തിയത്.
കടയോരങ്ങളില്‍ ജീവിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സര്‍വെ നടന്നത്. നഗരപരിധിയില്‍ വീടില്ലാത്തവര്‍ക്കായി അഭയകേന്ദ്രം തുടങ്ങുവാനാണ് ഈ പദ്ധതി. മുപ്പത്തേഴ് പേരില്‍ മൂന്നിലൊന്നും വനിതകളാണ്. ഇവരില്‍ ഉത്തരേന്ത്യക്കാരുമുണ്ട്. ഭൂരിഭാഗംപേരും യാചന നടത്തിയാണ് ജീവിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. ചെയര്‍പേഴ്സന്റെ നേതൃത്വത്തിലാണ് രാത്രികളില്‍ സര്‍വേനടത്തിയത്.
ദേശീയ ഉപജീവന മിഷന് പ്രൊജക്റ്റ് മാനേജര്‍ ആന്റണി, നഗരസഭ അംഗങ്ങള്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ഷൊര്‍ണൂര്‍ പൊലിസ് എന്നിവരാണ്. പരിശോധനനടത്തി വിവരങ്ങള്‍ ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."