കൊടക്കാട് ജുമഅത്ത് പള്ളിയില്‍ നാട്ടുകല്‍ പൊലിസിന്റെ നരനായാട്ട് :പ്രാര്‍ഥനക്കെത്തിയവരെ പൊലിസ് തല്ലിച്ചതച്ചു
കൊടക്കാട് ; തര്‍ക്കത്തെതുടര്‍ന്ന് അടച്ചിട്ടിരുന്ന കൊടക്കാട് ജുമഅത്ത് പള്ളിക്കമ്മിറ്റി ഓഫീസ് ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ക്ക് തുറന്നുകൊടുക്കാന്‍ ശ്രമിച്ച നാട്ടുകാല്‍ പൊലിസിന്റെ നടപടിയെ ചോദ്യം ചെയ്തതിന് പള്ളിയില്‍ നമസ്‌ക്കരിക്കാനെത്തിയ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ പൊലിസ് ക്രൂരമായി തല്ലിച്ചതച്ചു. നേരത്തെ പള്ളിയുടെ ഭരണം പിടിച്ചെടുക്കാന്‍ എ.പി വിഭാഗം നടത്തിയ ശ്രമങ്ങളെ തുടര്‍ന്ന് മഹല്ല് നിവാസികള്‍ സംഘടിക്കുകയും നിയമതര്‍ക്കങ്ങള്‍ തീരുംവരെ കമ്മിറ്റി ഓഫീസ് അടച്ചിടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എ.പി വിഭാഗം കമ്മിറ്റി രേഖകള്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് മഹല്ല് നിവാസികള്‍ ഓഫീസ് അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ഓഫീസ് അതിക്രമിച്ച് തുറക്കുകയും രേഖകള്‍ കടത്തുകയും ചെയ്യാനായി നാട്ടുകല്‍പോലീസിന്റെ സഹായത്തോടെ പള്ളിയിലെത്തിയ എ.പി വിഭാഗത്തിന്റെ സംഘത്തെ മഅ്‌രിബ് നമസ്‌ക്കരിക്കാനെത്തിയ നാട്ടുകാരും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയായിരുന്നു. സര്‍ക്കാരിന്റേയൊ കോടതിയുടേയൊ രേഖകളില്ലാതെ ഓഫീസ് തുറക്കാന്‍ അനുവദിക്കില്ലെന്നും പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൊലിസ് കൂട്ടുനില്‍ക്കരുതെന്നും പള്ളിയിലുണ്ടായിരുന്നവര്‍ നിലപാടെടുത്തതോടെ പൊലിസ് ഏകപക്ഷീയമായി കണ്ണില്‍ കണ്ടവരെയൊക്കെ തല്ലിച്ചതക്കുകയായിരുന്നു. ലാത്തികൊണ്ടും ബൂട്ടിട്ട കാലുകൊണ്ടും പൊലിസ് പള്ളിയിലുണ്ടായിരുന്നവരെ ക്രൂരമരായി മര്‍ദ്ധിച്ചു. പള്ളിയിലേക്ക് ഓടിക്കയറിയ പ്രായമുള്ളവരെ പോലും പോലവിസ് പിറകെ.യോടി മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങളില്‍ സമസ്തക്ക് അനുകൂലമായ വിധികളുണ്ടായിട്ടും എ.പി വിഭാഗം അവകാശവാദമുന്നയിച്ച് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവരികയാണ്. രണ്ടുമാസം മുമ്പും എ.പി വിഭാഗം പള്ളിയിലെത്തി സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. പൊലിസ് നരനായാട്ടില്‍ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ സി.കെ മുസ്തഫ (27), പി.കെ ബഷീര്‍ (35), ആഷിഫ് (24), മുഹമ്മദ് ആസിഫ് (21), ജുനൈസ് (26), അബ്ദുസ്സലാം(42) എന്നിവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും പരുക്ക് ഗുരുതരമാണ്. പൊലിസിന്റെ ഏകപക്ഷീയ നിലപാടിലും നരനായാട്ടിലും പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് തച്ചനാട്ടുകര മേഖലാ കമ്മിറ്റി ഇന്ന് കാലത്ത് പത്തുമണിക്ക് നാട്ടുകല്‍ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. മാര്‍ച്ച് വിജയിപ്പിക്കുന്നതിന് എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി നേതാക്കളായ സയ്യിദ് ജിഫ്‌രി തങ്ങള്‍, ഷെമീര്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് തച്ചനാട്ടുകര മേഖലാ പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍, റഷീദ് ഫൈസി നാട്ടുകല്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. അണ്ണാന്‍തൊടിയില്‍ നിന്നും ആരംഭിച്ച് നാട്ടുകല്‍ പൊലിസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധ മാര്‍ച്ച് അവസാനിക്കും. സംസ്ഥാന, ജില്ലാ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."