കെ.ജി.ഒ.എ ജില്ലാ മാര്‍ച്ച് നാളെ തൊടുപുഴയില്‍
തൊടുപുഴ: കെജിഒഎ നേതൃത്വത്തില്‍ നാളെ തൊടുപുഴയില്‍ നടക്കുന്ന ജില്ലാ മാര്‍ച്ചിന്റെയും ധര്‍ണയുടെയും സന്ദേശവുമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ ചേര്‍ന്നു. തൊടുപുഴ എന്‍ജിഒ യൂണിയന് ഹാളില്‍ വനിതാ പ്രവര്‍ത്തകയോഗവും ചേര്‍ന്നു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, നിര്‍വചിക്കപ്പെട്ട പെന്ഷന് എല്ലാവര്ക്കും ഉറപ്പുവരുത്തുക, കേരളത്തിന്റെ ജനപക്ഷവികസനം യാഥാര്‍ഥ്യമാക്കുക, സിവില്‍ സര്‍വീസ് അഴിമതിരഹിതവും കാര്യക്ഷമവുമാക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
തൊടുപുഴ ഏരിയയില്‍ മൂലമറ്റം, മുട്ടം, തൊടുപുഴ വിദ്യാഭ്യാസ സമുച്ചയം, മങ്ങാട്ടുകവലയിലെ ജില്ലാ വെറ്ററിനറി കേന്ദ്രം, തൊടുപുഴ മുനിസിപ്പല്‍ മൈതാനം, മിനി സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലും ഇടുക്കിയില്‍ സിവില്‍ സ്റ്റേഷന്, എന്‍ജിനിയറിങ് കോളജ് എന്നിവിടങ്ങളിലും യോഗങ്ങള്‍ ചേര്‍ന്നു.
അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ. എസ് ആര് മോഹനചന്ദ്രന്, സംസ്ഥാന വനിതാകമ്മിറ്റി കണ്‍വീനര്‍ ടി എം മിനി, ഡോ. കെ കെ ഷാജി, ജയന് പി വിജയന്, ഡോ. വി ബി വിനയന്, എസ് രാജീവ്, എം എന്‍ മനോഹര്‍, സുമേഷ് ദിവാകരന്, രഞ്ജു മാണി, സി എസ് നസറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."