HOME
DETAILS
MAL
വടക്കാഞ്ചേരി നഗരസഭ പുതിയ കെട്ടിടത്തിന് അനുമതി
backup
July 29 2017 | 20:07 PM
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ കെട്ടിടം ഇനി ചരിത്രം. നഗരസഭ ഓഫിസ് പൊലിസ് സ്റ്റേഷന് മുന്നിലെ സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചതോടെ നിലവിലെ ഓഫിസ് പൂര്‍ണമായും പൊളിച്ച് മാറ്റി ഇവിടെ അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കാനാണ് പദ്ധതി.
സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 നകമാണ് സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിലേക്ക് സഗരസഭ ഓഫിസ് മാറ്റിസ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക.
ഇതിന് ശേഷം പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ച് നീക്കാനാണ് തീരുമാനം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടമാണ് ചരിത്ര താളുകളിലേക്ക് വഴിമാറുന്നതെന്നതാണ് സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."