നിബന്ധനകള്‍ പാലിക്കൂ; വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കൂ
കോഴിക്കോട്: നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ വാഹനാപകടങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി പൊലിസ്. കുട്ടികള്‍ക്കോ, ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കോ വാഹനമോടിക്കാന്‍ നല്‍കിയാല്‍, ആ വാഹനം അപകടത്തില്‍പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കും. വാഹനത്തിന്റെ ഉടമ ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നു പൊലിസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ചാലും അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാര്‍ വാഹനത്തില്‍ സഞ്ചരിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. വാഹനാപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇതുള്‍പ്പെടെ 14 കാര്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കുകയില്ലെന്ന് പൊലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."