HOME
DETAILS
MAL
കമ്മിഷണര്‍ക്ക് പരാതി നല്‍കി
backup
July 29 2017 | 20:07 PM
തൃശൂര്‍: പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് വിനായകന്‍ എന്ന ദലിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് പി.ആര്‍ സിയാദ് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.
കുറ്റക്കാരായ പാവറട്ടി പൊലിസ് സ്‌റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലിസുകാര്‍ക്കെതിരേ പട്ടികജാതി-വര്‍ഗ പീഡന നിയമ പ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി മനപ്പൂര്‍വമുള്ള നരഹത്യ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി.
ഒരുകേസിലും പ്രതിയാകാത്ത ചെറുപ്പക്കാരനെ പൊലിസ് ഭീഷണിപ്പെടുത്തി കസ്റ്റഡിയിലെടുക്കുകയും മോഷണകുറ്റം ചുമത്തി അകാരണമായി മര്‍ദിക്കുകയുമായിരുന്നു.
ഒരു പൗരനെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ യാതൊന്നും ഈ കേസില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പരാതിയില്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."