സി.വി.സുലൈമാന്‍ ഹാജി അന്തരിച്ചു
മാഹി :മുസ്‌ലിം ലീഗ് പുതുച്ചേരി സംസ്ഥാന സ്ഥാപക പ്രസിഡന്റും, നാഷണല്‍ കൗണ്‍സില്‍ അംഗവും, പുതുച്ചേരി സ്വതന്ത്ര തൊഴിലാളി യൂണിയന്‍ സ്ഥാപക നേതാവും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മയ്യഴിയിലെ മുസ്‌ലിം ലീഗിന്റെ സ്ഥാപകനുമായ മഞ്ചക്കലിലെ സി.വി.സുലൈമാന്‍ ഹാജി ( 68 ) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു.
പൂഴിത്തല ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടരി, ചാലക്കര ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മഞ്ചക്കല്‍ ജുമാ മസ്ജിദ് കമ്മിറ്റി വൈ :പ്രസിഡണ്ട് എനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മാഹി ഗവ: ജനറല്‍ ആശുപത്രി വികസന സമിതി, സിവില്‍ സപ്‌ളൈസ് കമ്മിറ്റി, അംഗവും, മാഹി പ്രസ്സ് ക്ലബ്ബിന്റെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിരവധി സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളുടെ സാരഥിയാണ്.
അബൂബക്കര്‍ ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: കോഹിനൂര്‍ കുനിയില്‍ .സീനത്ത് പള്ളൂര്‍
മക്കള്‍: മുഹമ്മദലി (മസ്‌ക്കറ്റ് ) അഫ്‌സത്ത്, ഷിഹാബ് ( മസ്‌ക്കറ്റ് ) റൈഹാനത്ത്, അബ്ദുള്‍ സലാം (അബൂദാബി) ജസീല, അബ്ദുനാസര്‍ (ദുബായ്) ഖദീജ, നസീറ.
മരുമക്കള്‍: റസീന, ടി.കെ.സലിം ,ഷാഹിന, അബ്ദുള്‍ അസീസ്, നമി, റസ് മിന, ഫസലൂ റഹ്മാന്‍, ഫൈസല്‍ കന്നും പുറത്ത്.
സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി മുസ്‌ല്യാര്‍, മുഹമ്മദ്, അബ്ദുള്ള, ആയിഷ, ഫാത്തിമ.
ഖബറടക്കം ഇന്ന് വൈകീട്ട് 6 മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി പുതിയോട്ട് ജുമാ മസ്ജിദില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."