HOME
DETAILS

തിരൂര്‍ നഗരഹൃദയത്തില്‍ വാഗണ്‍ ദുരന്ത സ്മാരകം വരുന്നു

  
backup
November 30 2018 | 02:11 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തിരൂര്‍: സെന്‍ട്രല്‍ ജങ്ഷനില്‍ വാഗണ്‍ ദുരന്ത സ്മാരകം സ്ഥാപിക്കണമെന്ന ആവശ്യത്തിന് തിരൂര്‍ നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരം. കൗണ്‍സിലര്‍ നാജിറ അഷ്‌റഫ് അവതരിപ്പിച്ച പ്രമേയം എം.പി അഷ്‌റഫ് പിന്താങ്ങിയത്തോടെ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ ബി.ജെ.പി കൗണ്‍സിലര്‍ നിര്‍മല കുട്ടികൃഷ്ണന്‍ സെന്‍ട്രല്‍ ജങ്ഷനില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഗണ്‍ ദുരന്ത ചിത്രങ്ങള്‍ വരച്ച് ഒരൊറ്റ ദിവസത്തിനകം തന്നെ മായ്ച്ചുകളഞ്ഞതിനെ തുടര്‍ന്ന് വലിയ വിവാദമുണ്ടായിരുന്നു.
ഭരണ-പ്രതിപക്ഷ സംഘടനകള്‍ ഒന്നടങ്കം റെയില്‍വേ സ്റ്റേഷനിലേക്ക് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ടൗണ്‍ഹാളില്‍ വാഗണ്‍ ദുരന്ത ചിത്രങ്ങള്‍ വരയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരഹൃദയത്തില്‍ സ്മാരകം പണിയാനും തീരുമാനിച്ചിരിക്കുന്നത്. അതേസമയം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബസ്‌സ്റ്റോപ്പ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പത്തിയേഴാം വാര്‍ഡ് കൗണ്‍സിലര്‍ സമര്‍പ്പിച്ച കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ കൃത്യമായ സ്ഥലം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം എം.എല്‍.എ സി. മമ്മൂട്ടിയുടെ പദ്ധതി പോലെയാകുമെന്നുമുള്ള മുന്‍ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷിന്റെ പരാമര്‍ശം വിവാദമായി. ഇതോടെ കൗണ്‍സിലില്‍ ഒച്ചപ്പാടായി. എം.എല്‍.എക്കെതിരായ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയതാണ് ബഹളത്തിനിടയാക്കിയത്.
നഗരസഭാ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ രണ്ടുവര്‍ഷത്തേക്ക് നടത്തിപ്പിനായി ലേലത്തില്‍ നല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്‌നലുകള്‍ സ്വാഗത ബോര്‍ഡുകള്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ബസ് ഷട്ടറുകള്‍ തുടങ്ങിയവ സൗജന്യമായി നിര്‍മിക്കാന്‍ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  24 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago