യുവതിയുടെ വൃക്കമാറ്റിവെക്കല്‍ ചികിത്സക്കായി യുവാക്കളുടെ പാട്ടുവണ്ടി
കരുവാരകുണ്ട്: കേരളയിലെ വൃക്ക രോഗിയായ യുവതിയുടെ കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താന്‍ നൂറോളം വരുന്ന യുവാക്കള്‍ പാട്ടുവണ്ടിയുമായി രംഗത്ത്. കേരള പഴയകടയിലെ വെള്ളാട്ടുതൊടിക റജീനയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ് കരുവാരകുണ്ടിലെ ഗായകരുടെ കൂട്ടായ്മയായ കലാഗൃഹം ബീറ്റ്‌സ് ഓഫ് ചേറുമ്പ് പാട്ടുവണ്ടിയുമായി നിരത്തിലിറങ്ങിയിരിക്കുന്നത്.
ചികിത്സക്കായി ഏറെ കഷ്ടപ്പെടുന്ന റജീനയുടെ കുടുംബത്തിന് ഇത് ഏറെ ആശ്വാസകരമാണ്. 30 ലക്ഷത്തോളം രൂപ യുവതിയുടെ ചികിത്സക്ക് ആവശ്യമാണ്. നൂറോളം വരുന്ന യുവാക്കള്‍ വ്യത്യസ്ത ദിവസങ്ങളില്‍ പലമേഖലകളിലും പാട്ട് വണ്ടിയുമായി എത്തിയാണ് പിരിവെടുക്കുന്നത്. വാഹനം പോകുന്ന സ്ഥലങ്ങളിലെ അധിക വീടുകളിലും ഇവര്‍ കയറിയിറങ്ങുന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പ്രയാണം നടത്തിയ പാട്ടുവണ്ടി ഇതിനകം നൂറുകണക്കിന് കേന്ദ്രങ്ങളിലെത്തി. സുമനസ്സുകളുടെ കനിവില്‍ ലക്ഷങ്ങളാണ് ഇവര്‍ ശേഖരിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരനായ കെ.ഇസ്മാഈല്‍ ഇരിങ്ങാട്ടിരിയാണ് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."