സുരക്ഷയില്‍ ജാഗ്രതക്കുറവ് സംഭവിക്കരുത്: ഓംബുഡ്‌സ്മാന്‍
തിരുവല്ല : സോപാനത്ത് മൊബൈലില്‍ വിഡിയോ പകര്‍ത്തുന്നത് പൊലിസ് കര്‍ശനമായി വിലക്കണം എന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍ രാമന്‍ അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുവാന്‍ എത്തിയതാണ് ദേവസ്വം ഓംബുഡ്‌സ്മാന്‍.
ശ്രീകോവിലിനുള്ളിലെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും പുറത്ത് വരാന്‍ പാടില്ല. ഇത് സുരക്ഷാ വീഴ്ചക്ക് കാരണമാകും. അവിടെ നടക്കുന്നത് ആരാധനയാണ് ടൂറിസമല്ല.
ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
വലിയ നടപ്പന്തലില്‍ സ്‌റ്റേജിനടുത്ത് തിരുമുറ്റത്തേക്കു കയറുന്ന ഭാഗത്ത് ഭക്തര്‍ക്ക് ഭീഷണിയായിരുന്ന കോണ്‍ക്രീറ്റ് കമ്പികള്‍ ഓംബുഡ്‌സ്മാന്റെ നിര്‍ദേശപ്രകാരം മുറിച്ചു മാറ്റി.
പാണ്ടിത്താവളത്ത് നിരന്ന് കിടക്കുന്ന ആണിയുള്ള വാര്‍ക്കപ്പലകകളും അന്നദാന മണ്ഡപത്തില്‍ നിന്നും പുറത്തേക്ക് അയ്യപ്പന്‍മാര്‍ ഇറങ്ങുന്ന വഴിയില്‍ ഇളകി നില്‍ക്കുന്ന കമ്പി നീക്കം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.
ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ചെയര്‍മാന്‍ ജസ്റ്റിസ് സിരിജഗനും ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."