മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഇനി രണ്ട് കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം
മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജില്‍ നേരത്തെയുണ്ടായിരുന്ന കാര്‍ഡിയോളജി സൂപ്പര്‍ സ്‌പെഷലിസ്റ്റ് തിരികെയെത്തി. തലശ്ശേരിയില്‍ നിന്നും മഞ്ചേരിയിലേക്കു മാറ്റി നിയമിച്ച ഹൃദ്രോഗ വിദഗ്ധനും ഉടന്‍ സേവനത്തിനെത്തും. ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജിസ്റ്റിന്റെ എണ്ണം രണ്ടാകും. ഹൃദ്രോഗ വിഭാഗത്തില്‍ സ്ഥിരം ഡോക്ടറുടെ തസ്തിക സൃഷ്ടിക്കാന്‍ നടപടി വൈകുന്നത് വിവാദമായിരിക്കെയാണ് നേരത്തെ സ്ഥലം മാറ്റിയ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജസീലിനെയാണ് ആരോഗ്യ വകുപ്പ് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് തിരികെ എത്തിച്ചത്. ഈ ഡോക്ടറെ പാലക്കാട്ടേയ്ക്കു സ്ഥലം മാറ്റിയ ശേഷം പുതിയ ഡോക്ടര്‍മാരെ നിയമിക്കാന്‍ ആരോഗ്യ വകുപ്പു നടപടി സ്വീകരിച്ചിരുന്നെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല.
ആരോഗ്യ സേവന വിഭാഗത്തില്‍ സ്‌പെഷല്‍റ്റി കേഡര്‍ നിലവില്‍ വന്നപ്പോഴാണ് മഞ്ചേരിയിലുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. ജസീലിനെ പാലക്കാട്ടേക്കു മാറ്റിയത്. പകരം ഡോക്ടറെ നിയമിച്ചു സര്‍ക്കാര്‍ ഒന്നിലധികം തവണം ഉത്തരവിറക്കിയെങ്കിലും ഡോക്ടര്‍ ചുമതലയേറ്റിരുന്നില്ല. ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറേയാണ് മഞ്ചേരിയില്‍ നിയമിച്ചത്. എന്നാല്‍ ഇദ്ദേഹം മഞ്ചേരിയില്‍ എത്തിയില്ല.
പിന്നീടാണ് തലശ്ശേരിയില്‍ നിന്നും മഞ്ചേരിയിലേക്കു ഹൃദ്രോഗ വിദഗ്ധനെ മാറ്റി ഉത്തരവായത്. ഇദ്ദേഹം വരാനിരിക്കെയാണ് പഴയ ഡോക്ടര്‍ തന്നെ വീണ്ടും ചുമതലയേറ്റത്. മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തില്‍ നിലവില്‍ കാത്ത് ലാബുപോലുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിരുന്നിട്ടും മികച്ച സേവനമാണ് നേരത്തെ ആശുപത്രിയില്‍ ലഭിച്ചിരുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി പരിശോധിക്കുന്ന എക്കോ ടെസ്റ്റിനു മാത്രമാണ് ആശുപത്രിയില്‍ സംവിധാനമുള്ളത്. ഡോക്ടറുടെ അഭാവത്തില്‍ ഇതും നിലച്ചതോടെ സാധാരണക്കാരായ രോഗികള്‍ വന്‍ തുക നല്‍കി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട നിലയായിരുന്നു. നിര്‍ദിഷ്ട പദ്ധതിയായ കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കാനുള്ള സ്ഥലം മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രവൃത്തി ഏറ്റെടുത്ത ഏജന്‍സിക്കു കൈമാറിയിട്ടുണ്ട്. നിലവിലെ ഓപറേഷന്‍ തിയറ്ററിനകത്തെ രണ്ടു മുറികളാണ് ഇതിനായി വിട്ടു നല്‍കിയത്. നാലുമാസത്തിനകം കാത്ത് ലാബ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കാത്ത് ലാബ് യാഥാര്‍ഥ്യമാകുന്നതോടെ ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം തുടങ്ങിയ പരിശോധന സംവിധാനങ്ങള്‍കൂടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിലവില്‍ വരും. കാത്ത് ലാബിന്റെ യന്ത്രങ്ങള്‍ ക്രമീകരിക്കാന്‍ കെ.എം.സി.എല്‍ അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു കാര്‍ഡിയോളജിസ്റ്റിനെ തിരക്കിട്ട് സ്ഥലം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."