പുതിയ മൊബൈല്‍ ആപ്പ് റെഡി പക്ഷികളെ തിരിച്ചറിയാം...
സ്വന്തം ലേഖകന്‍
പൊന്നാനി: ഇനിയൊരു പക്ഷിയുടെ ചിത്രം ലഭിച്ചാല്‍ ഏതെന്ന് തിരിച്ചറിയാന്‍ ഒറ്റ ക്ലിക്ക് മതി. പക്ഷിനിരീക്ഷകര്‍ക്കും മറ്റും ഏറെ ഉപകാരപ്രദമായ ആന്‍ഡ്രോയ്ഡ് ആപ്പ് പുറത്തിറങ്ങി.
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബോംബെ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഈ സംഘടനയില്‍ അംഗമായിരുന്നു പ്രസിദ്ധ പക്ഷിനിരീക്ഷകനായിരുന്ന ഡോ.സാലിം അലി.
നിലവില്‍ പക്ഷിനിരീക്ഷകര്‍ക്ക് ഒരു പക്ഷിയുടെ ചിത്രമെടുത്ത് അതിനെ തിരിച്ചറിയാന്‍ മാസങ്ങളെടുക്കാറുണ്ട്. പുതിയ ആപ്പ് വരുന്നതോടെ പക്ഷികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഉടന്‍ ലഭ്യമാകും. നിലവില്‍ 600ഓളം പക്ഷി ഇനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതാദ്യമായാണ് പക്ഷികളെ തിരിച്ചറിയാനുള്ള മൊബൈല്‍ ആപ്പ് പുറത്തിറങ്ങുന്നത്.ഒരു പക്ഷിയുടെ ചിത്രം അപ്‌ലോഡ് ചെയ്താല്‍ ശാസ്ത്രീയനാമം ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളാണ് ആപ്പിലൂടെ ലഭിക്കുക. പക്ഷികളുടെ വിവിധ കുടുംബങ്ങളിലായി തരംതിരിച്ച പട്ടികയും ഫോട്ടോ ഉള്‍പ്പെടെ ഇതില്‍ കാണാം.
നിലവില്‍ അമേരിക്കയിലെ കോര്‍ണല്‍ ലാബ് ഓഫ് ഓര്‍ണിത്തോളജിയുടെ ഇബേര്‍ഡ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് പക്ഷിനിരീക്ഷകര്‍ ഉപയോഗിക്കുന്നത്.
ഇതില്‍ ഡാറ്റയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവ സംബന്ധിച്ച് സംശയങ്ങള്‍ ഉയരുകയും പക്ഷിനിരീക്ഷകരില്‍ നല്ലൊരു വിഭാഗം എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ബോംബെ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി ഉപയോഗിക്കാന്‍ എളുപ്പുമായ ആപ്പ് പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."