മൂന്നാറില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം; വാഹനങ്ങളും കോട്ടേജും തകര്‍ത്തു
മൂന്നാര്‍: മൂന്നാറില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുവാഹനങ്ങളും കോട്ടേജും അടിച്ചുതകര്‍ത്തു. സംഭവത്തില്‍ സ്ത്രീകളടക്കം 13 പേര്‍ക്ക് പരുക്കേറ്റു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മാട്ടുപ്പെട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി വിജയകുമാര്‍ (37), ദേവികുളം സ്വദേശി മില്‍ട്ടന്‍ചാര്‍ളി (26), മൂന്നാര്‍ ഗവ.കോളജ് ബിഎ വിദ്യാര്‍ഥിയും ഡിഎവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അര്‍ജുന്‍ (20) എന്നിവര്‍ക്കും, സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ നെല്‍സന്‍ (37), യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പീറ്റര്‍ (32), സെക്രട്ടറിമാരായ വീനസ് (29), സ്റ്റീഫന്‍ (23), മണി (26), ബിബിന്‍ (26), ശിവഗുരു (26), നെല്‍സന്റെ ഭാര്യ വിനിത (30), പീറ്ററിന്റെ ഭാര്യ സുമലത (29), വീനസിന്റെ ഭാര്യ മുത്തുമണി (30) എന്നിവര്‍ക്കുമാണ് പരുക്കേറ്റത്. ഇവര്‍ മൂന്നാര്‍, അടിമാലി താലൂക്ക് ആശുപത്രികളില്‍ ചികില്‍സയിലാണ്. ഡിവൈഎഫ്‌ഐയുടെ പ്രചാരണ ജാഥ പോസ്റ്ററുകള്‍ മൂന്നാര്‍ മാട്ടുപ്പെട്ടി സ്റ്റാന്റില്‍ പതിക്കുന്നത് സംബന്ധിച്ച് അര്‍ജുന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ നെല്‍സന്‍, പീറ്റര്‍, മണി, വീനസ് എന്നിവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. സ്റ്റാന്റില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് വിലക്കിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നടപടി അര്‍ജുന്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അര്‍ജുനെ മര്‍ദ്ദിച്ചു. സംഭവമറിഞ്ഞെത്തിയ മാട്ടുപ്പെട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി വിജയകുമാര്‍, മില്‍ട്ടന്‍ ചാര്‍ളി എന്നിവര്‍ അര്‍ജുനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടയുകയും തുര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു.
തുടര്‍ന്നെത്തിയ മൂന്നാര്‍ പൊലിസ് പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ച നെല്‍സനടക്കമുള്ളവരെ വാഹനത്തില്‍ കയറ്റിവിടുകയും ചെയ്തു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ വീസസിന്റെ കാറും, മണിയുടെ ബൈക്കും തകര്‍ന്നു. പ്രശ്‌നങ്ങള്‍ക്ക് നേത്യത്വം നല്‍കിയവരെതേടി സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി ആക്രമണം നടത്തിയതായി പരാതിയുണ്ട്. എംജി കോളനിയില്‍ വീനസ് നടത്തിവന്ന കോട്ടേജ് സിപിഎമ്മുകാര്‍ തകര്‍ത്തതായി ആരോപണമുണ്ട്. ഇരുവിഭാഗവും നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ആക്രമണിത്തില്‍ പ്രതിഷേതിച്ച് മൂന്നാര്‍ ടൗണില്‍ ഇരുകൂട്ടരും ഉപരോധവും പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."