HOME
DETAILS
MAL
സഭാസ്തംഭനം മൂന്നാം നാള്; പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തില്‍, സഭ ഇന്നത്തേക്ക് പിരിഞ്ഞു
backup
November 30 2018 | 03:11 AM
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്നും ബഹളത്തുടക്കം. ശബരിമല വിഷയം തന്നെയാണ് ഇന്നും പ്രതിഷേധത്തിനിടയാക്കിയത്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം ഇന്നും നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള റദ്ദാക്കി ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് ഇന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഒരേ വിഷയം വീണ്ടുമെടുക്കാനാവില്ലെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. സഭ തടസ്സപ്പെടുത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."