28 വേദികളിലായി 239 ഇനങ്ങള്‍
കാഞ്ഞങ്ങാട്: നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദികള്‍ പ്രഖ്യാപിച്ചു. 28 വേദികളിലായി 239 ഇനങ്ങളില്‍ മത്സരം നടക്കും.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105, ഹൈസ്‌കൂള്‍ 96, അറബിക് സാഹിത്യോത്സവം 19, സംസ്‌കൃതോത്സവം 19 എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഏറെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ഗ്ലാമര്‍ ഇനങ്ങളായ ഒപ്പന, ഭരതനാട്യം,നാടോടിനൃത്തം എന്നിവ ഐങ്ങോത്തെ വേദി ഒന്നിലും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ വേദി രണ്ടിലുമാണ് അരങ്ങേറുന്നത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ വേദി നാലിലാണ് വട്ടപ്പാട്ട്, ദഫ് മുട്ട്, കോല്‍ക്കളി മത്സരങ്ങള്‍ അരങ്ങേറുന്നത്. സ്‌കൂള്‍ കലോത്സവത്തിനായി ഒരുങ്ങുന്ന 28 വേദികളില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 28 വ്യക്തിത്വങ്ങളുടെ ഓര്‍മകള്‍ നിറയും. കവി പി. കുഞ്ഞിരാമന്‍ നായരുടെ പേരാണ് ഐങ്ങോത്തെ ഒന്നാംവേദിക്ക് നല്‍കിയിരിക്കുന്നത്. ഉത്തര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടംപിടിച്ച മഹാകവി കുട്ടമത്ത്, കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും കവിയുമായ താഴേക്കാട്ട് തിമിരിമനയില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്ന ടി.എസ് തിരുമുമ്പ്, മാപ്പിളസാഹിത്യ പണ്ഡിന്‍ ടി. ഉബൈദ്, കന്നഡ സാഹിത്യകാരന്‍ ഗോവിന്ദ പൈ, വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും കര്‍ഷകസംഘം നേതാവുമായിരുന്ന കെ. മാധവന്‍ തുടങ്ങിയവരുടെ പേരുകളാണ് വിവിധ വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."