ബി.ജെ.പി നേതാവ് പാര്‍ട്ടിവിട്ട് സി.പി.എമ്മില്‍
താമരശേരി: വര്‍ഷങ്ങളോളം ബി.ജെ.പിയുടെ ജില്ലാ തല ഭാരവാഹിത്വം വഹിക്കുകയും ഇപ്പോള്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു വരുന്ന ജോസ്‌കുട്ടി മണിക്കൊമ്പേല്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഴിമതിയും അക്രമങ്ങല്‍ള്‍ക്കുമെതിരേ പ്രസംഗിക്കുകയും രാഷ്ട്രീയ മത എതിരാളികള്‍ക്കെതിരില്‍ കൊലവിളി നടത്തുകയും ചെയ്യുന്നതിനെതിരെയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി ന്യൂനപക്ഷ-ദലിത് വിരുദ്ദരാണെന്നും അഴിമതിയും അക്രമവും ഇവരുടെ അജണ്ടണ്ടയാണെന്നും മനസിലായതോടെയാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തു കടക്കാന്‍ തീരുമാനിച്ചത്. നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങളാണ് ഇപ്പോള്‍ ആ പാര്‍ട്ടിയില്‍ നടക്കുന്നത്.
മൂന്ന് മാസം മുന്‍പ് പാര്‍ട്ടി വിട്ട ബി.ജെ.പി സംസ്ഥാന നേതാവായിരുന്ന ശിബു ജോര്‍ജും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ബി.ജെ.പിയിലെ ശക്തമായ ഗ്രൂപ്പു പോരിന്റെ ഇരയാണ് താനെന്നും ജില്ലാ പ്രസിഡന്റണ്ടിനു സ്തുതി പാടാത്തവരെ ഒതുക്കുന്ന സമീപനമാണ് നടക്കുന്നതെന്നും ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളെ ഉപയോഗപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും ഷിബു പറഞ്ഞു.
തന്റെ കൂടെ നിരവധി പേര്‍ പുറത്തുവരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജോസ് കുട്ടി വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.എം തിരുവമ്പാടി ഏരിയാ സെക്രട്ടറി പി.വിശ്വനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."