ഇടതുപക്ഷ സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ തുടരുന്നു: സി.പി ചെറിയ മുഹമ്മദ്
മുക്കം: ഓണപ്പരീക്ഷ അടുത്തിട്ടും സ്കൂളുകളില്‍ പുസ്തക വിതരണം പൂര്‍ത്തിയാക്കാതെയും അധ്യാപക ഒഴിവുകള്‍ നികത്താതെയും നിയമിക്കപ്പെട്ടവര്‍ക്ക് ശമ്പളം നല്‍കാതെയും ഇടതുപക്ഷ സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ തുടരുകയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ്. വിവിധ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കേരളത്തിലെ മുഴുവന്‍ എ.ഇ.ഒ ഓഫിസുകളിലേക്കും കെ.എസ്.ടി.യു സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണയുടേയും മുക്കം ഉപജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തെ മുഖവിലക്കെടുക്കാതെ സര്‍ക്കാര്‍ ഇനിയും അധ്യാപക ദ്രോഹ നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. ഉപജില്ലാ പ്രസിഡന്റ് അബുബക്കര്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.പി ജാബിര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലാം തേക്കുംകുറ്റി, പി.കെ ഷരീഫുദ്ധീന്‍, വി.എ റഷീദ് മാസ്റ്റര്‍, എന്‍. നസ്റുള്ള, അഹമ്മദ് കുട്ടി അരയങ്കോട്, ടി.പി അബൂബക്കര്‍, വി. റഷീദ്, കെ.കെ ഗഫൂര്‍ സംസാരിച്ചു. നിസാം കാരശ്ശേരി സ്വാഗതവും എം.സി ഹാരിസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."